കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ ഗ്രൂപ്പുകളോട് അനുകമ്പയുള്ളയാളാണ്... പുല്‍വാമ പരാമര്‍ശത്തില്‍ രാഹുലിനെതിരെ ബിജെപി!!

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ആക്രമണത്തില്‍ വാര്‍ഷികത്തില്‍ നിര്‍ണായക ചോദ്യങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി നേതൃത്വം. രാഹുല്‍ തീവ്രവാദ ഗ്രൂപ്പുകളോട് അനുകമ്പയുള്ളയാളാണെന്ന് നേരത്തെ തന്നെ അറിയാവുന്നതാണെന്ന് ബിജെപി ആരോപിച്ചു. ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവരോട് രാഹുലിന് അനുതാപമുള്ളതെന്നും ബിജെപി ഉന്നയിച്ചു. രാഹുല്‍ വീരചരമം വരിച്ച ജവാന്‍മാരെ അപമാനിച്ചെന്ന് ബിജെപി വക്താക്കള്‍ പറഞ്ഞു.

1

പുല്‍വാമയില്‍ കൊല്ലപ്പെട്ട 40 ജവാന്‍മാരെയും ഈ വേളയില്‍ സ്മരിക്കുന്നു. എന്നാല്‍ മൂന്ന് ചോദ്യങ്ങളാണ് എനിക്ക് ചോദിക്കാനുള്ളതെന്ന് രാഹുല്‍ പറഞ്ഞു. ആര്‍ക്കാണ് ഈ ആക്രമണത്തില്‍ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ എന്താണ്. ആക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ച്ചയില്‍ ബിജെപി സര്‍ക്കാരില്‍ നിന്ന് ഉത്തരവാദികളായവര്‍ ആരൊക്കെ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

രാഹുലിന്റെ ചോദ്യത്തില്‍ ബിജെപി ചൊടിച്ചിരിക്കുകയാണ്. രാജ്യം വീരചരമം വരിച്ച സൈനികരെ ഓര്‍ക്കുമ്പോള്‍ രാഹുല്‍ സര്‍ക്കാരിനെയും സൈന്യത്തെയും അപമാനിക്കുകയാണ്. യഥാര്‍ത്ഥ കുറ്റവാളികളായ പാകിസ്താനെ ഒരിക്കലും രാഹുല്‍ ചോദ്യം ചെയ്യില്ല. നാണക്കേട്, എന്നായിരുന്നു ബിജെപി വക്തമാവ് ജിവിഎല്‍ നരസിംഹ റാവുവിന്റെ മറുപടി. ഇത് രക്തസാക്ഷിത്വം വരിച്ച ജവാന്മാരെ അപമാനിക്കലാണെന്നും, കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങള്‍ മുമ്പും ചെയ്തിട്ടുണ്ടെന്നും, ഈ അബദ്ധത്തിന് ജനങ്ങള്‍ അവരെ പാഠം പഠിപ്പിച്ചതാണെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

ബിജെപി വക്തമാവ് സമ്പിത് പത്രയും രാഹുലിനെതിരെ രംഗത്ത് വന്നു. ഭീരുത്വം നിറഞ്ഞ പ്രസ്താവനയാണ് രാഹുലില്‍ നിന്ന് ഉണ്ടായതെന്ന് പത്ര പറഞ്ഞു. രാഹുലിന് ബിജെപിക്ക് ലഭിച്ച നേട്ടങ്ങള്‍ക്കപ്പുറം ചിന്തിക്കാനാവുന്നില്ലേ. ഗാന്ധി കുടുംബത്തിന് ഒരിക്കലും അങ്ങനെ ചിന്തിക്കാനാവില്ലല്ലോ. ആശയപരമായി മാത്രമല്ല, ഇവരുടെ മനസ്സും ആത്മാവും വരെ അഴിമതിയില്‍ മുങ്ങി കുളിച്ചതാണെന്നും സമ്പിത പത്ര പറഞ്ഞു.

വിവാദക്കൊടുങ്കാറ്റ് അഴിച്ച് വിട്ട് രാഹുൽ ഗാന്ധി! ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തി മൂന്ന് ചോദ്യങ്ങൾ! വിവാദക്കൊടുങ്കാറ്റ് അഴിച്ച് വിട്ട് രാഹുൽ ഗാന്ധി! ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തി മൂന്ന് ചോദ്യങ്ങൾ!

English summary
known sympathiser of terror groups bjp hits back at rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X