Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം: കൊച്ചിയില്‍ വാട്ടര്‍ അതോറിറ്റിക്കെതിരെ പ്രതിഷേധം

കൊച്ചി: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവിന് ദാരുണാന്ത്യം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ബൈക്ക് യാത്രികനായ യദുലാല്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. സമീപത്തെ ബോര്‍ഡില്‍ തട്ടി വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയിലേക്ക് വീണ യദുലാലിന്‍റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

യുവാവിന്‍റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്‍ കാരണം വാര്‍ട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ടിജെ വിനോദ് എംഎല്‍എ ആരോപിച്ചു. കുഴിക്ക് സമീപം വച്ച ബോര്‍ഡില്‍ തട്ടിയാണ് യുവാവ് കുഴിയിലേക്ക് വീണതെന്നും ടിജെ വിനോദ് പറഞ്ഞു. അപകടത്തില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു.

road

എട്ട് മാസം മുമ്പ് രൂപപ്പെട്ട കുഴിയാണിത്. ഇത്രയും നാള്‍ കുഴി അടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. എട്ടുമാസം മുമ്പ് രൂപപ്പെട്ട ചെറിയ കുഴി പിന്നീട് ഒരടിയിലേറെ താഴ്ച്ചയുള്ള വലിയ കുഴിയായി മാറുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കടവന്ത്രയിലും ഇരുചക്രവാഹന യാത്രക്കാരന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+