കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം: കൊച്ചിയില്‍ വാട്ടര്‍ അതോറിറ്റിക്കെതിരെ പ്രതിഷേധം

Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവിന് ദാരുണാന്ത്യം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ബൈക്ക് യാത്രികനായ യദുലാല്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. സമീപത്തെ ബോര്‍ഡില്‍ തട്ടി വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയിലേക്ക് വീണ യദുലാലിന്‍റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

ഡികെ ശിവകുമാറിന് 'വലിയ പദവി'? ദില്ലിയിലേക്ക് വിളിപ്പിച്ച് എ​ഐസിസിഡികെ ശിവകുമാറിന് 'വലിയ പദവി'? ദില്ലിയിലേക്ക് വിളിപ്പിച്ച് എ​ഐസിസി

യുവാവിന്‍റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്‍ കാരണം വാര്‍ട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ടിജെ വിനോദ് എംഎല്‍എ ആരോപിച്ചു. കുഴിക്ക് സമീപം വച്ച ബോര്‍ഡില്‍ തട്ടിയാണ് യുവാവ് കുഴിയിലേക്ക് വീണതെന്നും ടിജെ വിനോദ് പറഞ്ഞു. അപകടത്തില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു.

road

എട്ട് മാസം മുമ്പ് രൂപപ്പെട്ട കുഴിയാണിത്. ഇത്രയും നാള്‍ കുഴി അടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. എട്ടുമാസം മുമ്പ് രൂപപ്പെട്ട ചെറിയ കുഴി പിന്നീട് ഒരടിയിലേറെ താഴ്ച്ചയുള്ള വലിയ കുഴിയായി മാറുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കടവന്ത്രയിലും ഇരുചക്രവാഹന യാത്രക്കാരന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചിരുന്നു.

പണി കൊടുത്തത് ഇന്‍സ്റ്റഗ്രാം? 22കാരനെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് റോഡിലുപേക്ഷിച്ചുപണി കൊടുത്തത് ഇന്‍സ്റ്റഗ്രാം? 22കാരനെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് റോഡിലുപേക്ഷിച്ചു

അഭയ കേസ്; സിബിഐക്ക് തിരിച്ചടി, നാർക്കോ പരിശോധന നടത്തിയ ആരെയും വിസ്തരിക്കേണ്ടെന്ന് കോടതി!അഭയ കേസ്; സിബിഐക്ക് തിരിച്ചടി, നാർക്കോ പരിശോധന നടത്തിയ ആരെയും വിസ്തരിക്കേണ്ടെന്ന് കോടതി!

English summary
kochi accident; Young man falls into pit dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X