കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ; കോച്ച് നിര്‍മാണം ഉദ്ഘാടനം ചെയ്തു

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: കേരളീയര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോയുടെ കോച്ചുകളുടെ നിര്‍മാണം തുടങ്ങി. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലാണ് കോച്ചു നിര്‍മാണത്തിനായി കരാര്‍ നല്‍കിയിരിക്കുന്നത്. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു കോച്ചുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. കേരളത്തില്‍ റെയില്‍വെ ചുമതലയുള്ള മന്ത്രി മന്ത്രി ആര്യാടന്‍ മുഹമ്മദ് പരിപാടിയില്‍ സന്നിഹിതനായിരുന്നു.

ആര്യാടനെ കൂടാതെ മെട്രോ ബോര്‍ഡ് ഒഫ് ഡയറക്ടേഴ്‌സ് അംഗങ്ങള്‍, കൊച്ചി മെട്രോ റെയില്‍ എം.ഡി ഏലിയാസ് ജോര്‍ജ്, കോച്ചുകള്‍ നിര്‍മിക്കുന്ന കമ്പനിയാ അല്‍സോം ട്രാന്‍സ്‌പോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടെലി കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പരിപാടിയില്‍ പങ്കെടുത്തു.

Oommen Chandy

ഈ വര്‍ഷം അവസാനത്തോടെ 75 കോച്ചുകള്‍ നിര്‍മിച്ചു നല്‍കാനാണ് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 66 മീറ്റര്‍ നീളവും 2.9മീറ്റര്‍ വീതിയുമുള്ള ഒരു കോച്ചിന് 8.4 കോടി രൂപയാണ് ചെലവ്. ഇത്തരത്തില്‍ മൂന്നു കോച്ചുകളുള്ള ഒരു ട്രെയിനില്‍ 945 പേര്‍ക്ക് യാത്ര ചെയ്യാനാകും. സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും പ്രത്യേക സൗകര്യം കോച്ചുകളില്‍ ഒരുക്കും.

അത്യാധുനിക സൗകര്യങ്ങളുള്ള കോച്ചില്‍ വൈഫൈ, എല്‍ഇഡി സ്‌ക്രീന്‍ തുടങ്ങിയവ ലഭ്യമാകും. തുടക്കത്തില്‍ ആലുവ മുതല്‍ പേട്ടവരെയുള്ള 22 കിലോമീറ്റര്‍ ദൂരത്തേക്കാണ് മെട്രോ റെയില്‍ പദ്ധതി. മെട്രോയിലെ കൂടിയ യാത്രാ നിരക്ക് 30 രൂപയാണ് കുറഞ്ഞത് 15 രൂപയും. മെട്രോ ഉദ്ഘാടനം കഴിയുന്നതോടുകൂടി കൊച്ചിയിലെ യാത്രാപ്രശ്‌നം ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

English summary
Kochi Metro coaches manufacturing begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X