Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണ സംഗീത നിശ: പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സംഘാടകര്‍, മുഖ്യമന്ത്രിക്ക് കത്തയച്ചു!!

കൊച്ചി: വിവാദമായ കരുണ സംഗീത നിശയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് സംഘാടകര്‍. കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ കുറിച്ച് ആരോപണങ്ങള്‍ വിവിധ തരത്തില്‍ വരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് ഇതേ ആവശ്യം ഉന്നയിച്ച് കത്തയച്ചിരിക്കുകയാണ് സംഘാടകര്‍. ബിജിബാല്‍, ഷഹബാസ് അമന്‍, ആഷിക്ക് അബു, റിമ കല്ലിങ്കല്‍, സിതാര കൃഷ്ണകുമാര്‍, കമല്‍ കെഎം, ശ്യാം പുഷ്‌ക്കരന്‍, മധു നാരായണന്‍ എന്നിവരാണ് കത്തയച്ചത്.

1

കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു മ്യൂസിക് ഫെസ്റ്റിവല്‍ എന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരുടെ അഭിമാനത്തെയും സല്‍പ്പേരിനെയും ആക്രമിക്കുന്ന അധമരാഷ്ട്രീയ ശൈലി ജനപ്രതിനിധികള്‍ കൂടി ഏറ്റെടുത്ത സ്ഥിതിക്ക് കണ്‍സര്‍ട്ടില്‍ നടന്ന പണമിടപാടുകളെപറ്റി ഔദ്യോഗികമായ അന്വേഷണം എത്രയും വേഗം പ്രഖ്യാപിക്കണമെന്നും നിജസ്ഥിതി ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സംഘാടകര്‍ വ്യക്തമാക്കുന്നു.

യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരാണ് ഇക്കാര്യം തട്ടിപ്പാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ കൂടി ആരോപണമുയര്‍ത്തിയതോടെ വലിയ കുരുക്കിലേക്കാണ് കരുണ സംഗീത നിശ എത്തിപ്പെട്ടത്. സംഗീത നിശ നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിട്ടില്ലെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ സംഗീത നിീശ നഷ്ടത്തില്‍ കലാശിച്ചെന്നും, സമാഹരിച്ച ആറ് ലക്ഷത്തിന് മുകളിലുള്ള തുക നല്‍കാന്‍ മാര്‍ച്ച് 31 വരെ സാവകാശം തേടിയിട്ടുണ്ടെന്നായിരുന്നു സംഘാടകരുടെ വിശദീകരണം.

അതേസമയം കരുണ സംഗീത പരിപാടിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് കൊച്ചി പോലീസ് ഉത്തരവിട്ടിട്ടുണ്ട്. സന്ദീപ് വാര്യരുടെ പരാതിയിലാണ് നടപടി. എന്നാല്‍ സാമ്പത്തിക തിരിമറി നടന്നെന്ന് കണ്ടെത്തിയാല്‍ മാത്രമേ കേസെടുത്ത് അന്വേഷണം ആരംഭിക്കൂ. മുഖ്യമന്ത്രിയുടെ പേരുള്‍പ്പെടെ കരുണ സംഗീത പരിപാടിക്കായി ദുരുപയോഗം ചെയ്‌തെന്നാണ് സന്ദീപ് വാര്യരുടെ പരാതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+