നിയമപഠനത്തിൽ സ്വർണ്ണമെഡലും 18 മെഡലുകളും: നേട്ടത്തിന്റെ നെറുകയിൽ മലയാളി യുവതി!!
ബെംഗളൂരു: നിയമപഠനത്തിൽ അക്കാദമിക മികവിന് മെഡലുകൾ സ്വന്തമാക്കി മലയാളി യുവതി. 18 സ്വർണ്ണമെഡലുകളാണ് മലയാളിയായ യമുനാ മേനോൻ സ്വന്തമാക്കിയിട്ടുള്ളത്. ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിൽ 48 സ്വർണ്ണമെഡലുകളിൽ 18 എണ്ണവും കൊച്ചി സ്വദേശിയായ യമുനാ മേനോനാണ്.
കഴിഞ്ഞ ദിവസം നടന്ന വെർച്വൽ ബിരുദദാന ചടങ്ങിൽ 576 വിദ്യാർത്ഥികളാണ് നിയമപഠനം വിജയകരമായി പൂർത്തിയായത്. സർവ്വകലാശാലയുടെ ചരിത്രത്തിലും ഇത്തരത്തിൽ ഇത്രയധികം മെഡലുകൾ ഒരു വിദ്യാർത്ഥി നേടുന്നത് ആദ്യമായാണ്. നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ ഐഡിഐഎ സ്കോളർഷിപ്പും യമുന നേടിയിട്ടുണ്ട്. സർവ്വകലാശാലയുടെ 28 വർഷത്തെ ചരിത്രത്തിനിടെയാണ് ഈ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.

നേരത്തെ 2014 ക്ലാറ്റ് പരീക്ഷയെഴുതിയിരുന്നുവെങ്കിലും പ്രവേശനം ലഭിച്ചിരുന്നില്ല. തുടർന്ന് കഠിന പരിശ്രമത്തിനെ തുടർന്നാണ് നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ യമുന നിയമപഠനത്തിനായി ചേരുന്നത്. ബിരുദം പൂർത്തിയായതോടെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളേജിൽ ചേർന്ന് ബിരുദാനന്തര ബിരുദത്തിന് ചേരാനുള്ള തയ്യാറെടുപ്പ് നടത്തി വരികയാണ് യമുന.












Click it and Unblock the Notifications