കൊച്ചി മോഡല്‍ വാട്ടര്‍ മെട്രോ കര്‍ണാടകയിലും; മംഗളൂരുവിന് നേട്ടമാകും: പദ്ധതിച്ചെലവ് 180 കോടി
മംഗളൂരു: കൊച്ചിയില്‍ വന്‍ വിജയം കൈവരിച്ച പദ്ധതിയാണ് വാട്ടര്‍ മെട്രോ. കൊച്ചിയുടെ ജലാശയങ്ങളിലൂടെ ഒരു മനോഹരമായ ചിത്രം പോലെ ഒഴുകി പോകുന്ന വാട്ടര്‍ മെട്രോ ഇന്ന് വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ചോയിസ് ആയി മാറിക്കഴിഞ്ഞു. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലും സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തി വാട്ടര്‍ മെട്രോയെക്കുറിച്ച് പഠനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി കൊച്ചി വാട്ടര്‍ മെട്രോ ഉപയോഗിക്കുന്നത്. അതില്‍ പ്രതിദിന യാത്രക്കാരും വിനോദ സഞ്ചാരികളും ഉള്‍പ്പെടും.
ഇപ്പോഴിതാ, കൊച്ചിയെ മാതൃകയാക്കാന്‍ കര്‍ണാടക സര്‍ക്കാരും ഒരുങ്ങുകയാണ്. കൊച്ചി വാട്ടര്‍ മെട്രോയുടെ വന്‍ വിജയം മാതൃകയാക്കി കര്‍ണാടകയിലും ജലാധിഷ്ഠിത പൊതുഗതാഗത സംവിധാനം ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ തേടുകയാണ് സംസ്ഥാനം. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളിലെ കായലുകളെയും നദികളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ജല മെട്രോ പദ്ധതി നടപ്പാക്കാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം.
സാങ്കേതിക, പാരിസ്ഥിതിക ഘടകങ്ങള്‍ അനുകൂലമാണെങ്കില്‍ കര്‍ണാടകയിലെ പല തീരദേശ മേഖലകളെയും ജല മെട്രോ ശൃംഖലയിലൂടെ ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. പദ്ധതിയെക്കുറിച്ച് നേരിട്ട് പഠിക്കാനായി കര്‍ണാടക തീരദേശ വികസന അതോറിറ്റി (സിഡിഎ) ചെയര്മാന് എംഎ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ കൊച്ചി സന്ദര്‍ശിച്ചിരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതരുമായി ഇവര്‍ ചര്‍ച്ച നടത്തുകയും വാട്ടര്‍ മെട്രോയുടെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വശങ്ങളും ഉള്‍പ്പെടെ മനസിലാക്കുകയും ചെയ്തു.

റോഡിലെ തിരക്ക് കുറച്ച് യാത്രക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ സുരക്ഷിതമായ ജലയാത്ര ഉറപ്പാക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നദികളും കായലുകളും ഉപയോഗിച്ച് വിവിധ നഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന രീതിയിലുള്ള പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുക എന്നിവയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ബസ്, റോഡ് സംവിധാനങ്ങളുമായി വാട്ടര്‍ മെട്രോ സംയോജിപ്പിക്കുകയും കൂടി ചെയ്താല്‍ പദ്ധതി വിജയിപ്പിക്കാന്‍ കഴിയും.
കര്‍ണാടകയുടെ തീരദേശ മേഖലയില്‍ ഏകദേശം 186 കായല്‍ സ്ഥലങ്ങള്‍ ജല മെട്രോയ്ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തിയിട്ടുണ്ട്. മംഗളൂരു നഗരത്തെ കേന്ദ്രീകരിച്ച് ഏകദേശം 180 കോടി രൂപ ചിലവ് വരുന്ന പദ്ധതിയാണ് കര്‍ണാടക മാരിടൈം ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള മലവൂര്‍ പാലം മുതല്‍ ഗുരുപൂര്, നേത്രാവതി നദികള്‍ വഴി പഴയ മംഗളൂരു തുറമുഖം വരെയുള്ള പാതയാണ് ആലോചനയിലുള്ളത്. ഇതുകൂടാതെ മംഗളൂരുവിനും ഉഡുപ്പിയിലെ മറവന്തേയ്ക്കും ഇടയില്‍ ഫെറി സര്‍വീസുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. തിരക്കേറിയ എന്‍എച്ച്-66 ഇടനാഴിക്ക് പകരമായി ഈ പാത പ്രയോജനപ്പെടുത്താന്‍ കഴിയും. തീരദേശങ്ങളില്‍ താമസിക്കുന്ന യാത്രക്കാര്‍ക്ക് ഇത്തരം ഫെറി സര്‍വീസുകള്‍ വലിയ തോതില്‍ ഉപകാരപ്പെടും.
നേരത്തെ ഈ പദ്ധതി പ്രായോഗികമല്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, പുതിയ സാങ്കേതിക വിദ്യകളും കൂടുതല്‍ സ്ഥലങ്ങളും ഉള്‍പ്പെടുത്തി പരിഷ്കരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിഡിഎ തീരുമാനം. ഈ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കര്‍ണാടക സര്‍ക്കാരിന് കൈമാറും. സര്‍ക്കാരിന്റെ സാമ്പത്തിക അനുമതി ലഭിക്കുന്നതോടെ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications