Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

'കൊച്ചുസുന്ദരികള്‍' സുപ്രീം കോടതിയില്‍... ഫേസ്ബുക്കിനേയും പ്രതിചേര്‍ക്കണം

Posted by:
Updated: Saturday, December 5, 2015, 12:25 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: രശ്മി ആര്‍ നായരുടേയും രാഹുല്‍ പശുപാലന്റേയും അറസ്റ്റിലേയ്ക്ക് നയിച്ച 'കൊച്ചു സുന്ദരികള്‍' എന്ന ഫേസ്ബുക്ക് പേജ് സുപ്രീം കോടതിയിലും. സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് 'കൊച്ചു സുന്ദരികളെ'കുറിച്ച് പറയുന്നത്.

സോഷ്യല്‍ മീഡിയകളില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പെരുകുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു സുനിത കൃഷ്ണന്റെ ഹര്‍ജി. സംഭവത്തില്‍ ഫേസ്ബുക്കിനേയും പ്രതി ചേര്‍ക്കണം എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം.

കൊച്ചു സുന്ദരികള്‍

സൗദി മലയാളി അഡ്മിന്‍ ആയി തുടങ്ങിയ ഫേസ്ബുക്ക് പേജ് ആയിരുന്നു 'കൊച്ചു സുന്ദരികള്‍'. ചെറിയ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും അതിനെ കുറിച്ച് അശ്ലീല കമന്റുകള്‍ എഴുതുകയും ചെയ്യുന്ന ഗ്രൂപ്പ് ആയിരുന്നു ഇത്.

അന്വേഷണത്തില്‍ കുടുങ്ങിയത്

കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജിനെ കുറിച്ച് ലഭിച്ച പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് രാഹുല്‍ പശുപാലനും രശ്മി നായരും അടക്കമുള്ളവര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലാകുന്നത്. രശ്മിയ്ക്കും രാഹുലിനും ഈ ഫേസ്ബുക്ക് പേജുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്.

മൂവായിരത്തോളം പേര്‍

കൊച്ചു സുന്ദരികള്‍ എന്ന് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തത് മൂവായിരത്തിലധികം ആളുകളാണ് എന്നാണ് പറയപ്പെടുന്നത്. കണ്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഈ പേജില്‍ നടന്നിരുന്നത്.

സുപ്രീം കോടതിയില്‍

പ്രജ്ജ്വല എന്ന സന്നദ്ധ സംഘടയുടെ പ്രവര്‍ത്തകയായ സുനിത കൃഷ്ണനാണ് ഇപ്പോള്‍ വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിച്ചിരിയ്ക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി വേണം എന്നാണ് ആവശ്യം.

ഫേസ്ബുക്കും പ്രതിയാകുമോ?

ഇത്തരം സംഭവങ്ങളില്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളും പ്രതിസ്ഥാനത്ത് വരുമോ? പരാതിയില്‍ ഫേസ്ബുക്കിനേയും പ്രതിചേര്‍ക്കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

റിപ്പോര്‍ട്ട് തേടി

സോഷ്യല്‍ മീഡയകളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച് ജനുവരി എട്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടെ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മര്‍ ആണ് പ്രതി

മലപ്പുറം വെട്ടിച്ചിറ സ്വദേശി ഉമ്മര്‍ എന്ന പ്രവാസി മലയാളിയാണ് കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍. ഇയാളിപ്പോള്‍ അറസ്റ്റിലാണ്.

ഇന്റര്‍നെറ്റില്‍ സംഭവിയ്ക്കുന്നത്

കൂട്ട ബലാത്സംഗത്തിന്റേയും ബാലപീഡനങ്ങളുടേയും വീഡിയോകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്നുണ്ട്. പ്രതികള്‍ തന്നെയാണ് പലപ്പോഴും ഇത്തരം വീഡിയോകള്‍ പ്രചരിപ്പിയ്ക്കുന്നത്.

Story first published:  Saturday, December 5, 2015, 12:12 [IST]
English summary
Supreme Court begins hunt for online paedophiles. The apex court asks MHA to file report on Facebook child sex racket that had more than 3,000 subscribers.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like