കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടനാട് കൊലപാതകത്തിന്റെ ചുരുളഴിയുന്നു...!! എല്ലാം അറിയുന്ന ഒരേ ഒരാള്‍ പിടിയില്‍...!!!

  • By Anamika
Google Oneindia Malayalam News

കോയമ്പത്തൂര്‍: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ മോഷണവും കൊലപാതകവും ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. കോടനാട് എസ്‌റ്റേറ്റില്‍ നടന്നത് വെറുമൊരു സാധാരണ മോഷണശ്രമമോ കൊലപാതകമോ അല്ലെന്ന് ആദ്യം മുതല്‍ക്കേ സംശയിക്കപ്പെട്ടു. പ്രതികളിലൊരാള്‍ മരണപ്പെട്ടതും മറ്റൊരാള്‍ക്ക് അപകടമുണ്ടായതും ദുരൂഹത ഉയര്‍ത്തി. എന്നാല്‍ എല്ലാ സംശയങ്ങള്‍ക്കും ഇനി ഉത്തരം ലഭിക്കും.

ഹിന്ദുവിനെ പ്രണയിച്ച് വിവാഹം ചെയ്തു...! ഗര്‍ഭിണിയായ മുസ്ലിം യുവതിയോട് അവർ ചെയ്തത് ഞെട്ടിക്കും...!ഹിന്ദുവിനെ പ്രണയിച്ച് വിവാഹം ചെയ്തു...! ഗര്‍ഭിണിയായ മുസ്ലിം യുവതിയോട് അവർ ചെയ്തത് ഞെട്ടിക്കും...!

ചാനല്‍ രംഗം ബിജെപി പിടിച്ചടക്കും...!!! അടുത്തത് എന്‍ഡിടിവി...!!! പിന്നില്‍ രാംദേവ്...!!!ചാനല്‍ രംഗം ബിജെപി പിടിച്ചടക്കും...!!! അടുത്തത് എന്‍ഡിടിവി...!!! പിന്നില്‍ രാംദേവ്...!!!

കോടനാട് നടന്നത്

കോടനാട് നടന്നത്

ജയലളിതയുടെ മരണശേഷം അവരുടെ കോടിക്കണക്കിനുള്ള സ്വത്തുക്കള്‍ ആരുടെ പേരിലും എഴുതിവെച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സ്വത്തിനുള്ള അവകാശത്തര്‍ക്കവും രൂക്ഷമായി. ഇതിനിടെയായിരുന്നു കോടനാട്ടെ മോഷണവും കൊലപാതകവും എന്നത് ദുരൂഹതയുണര്‍ത്തി

മോഷണവും കൊലപാതകവും

മോഷണവും കൊലപാതകവും

ജയലളിതയുടെ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ മോഷണം പോയതായും പിന്നില്‍ അണ്ണാഡിഎംകെയിലെ പ്രമുഖര്‍ ഉള്ളതായും അഭ്യൂഹങ്ങള്‍ പരന്നു. ജയലളിതയുടെ മുന്‍ ഡ്രൈവറായ കനകരാജ് ആണ് മോഷണത്തിന് പിന്നിലെന്നത് ദുരൂഹതയുടെ ആഴം കൂട്ടി.

പ്രതികൾക്ക് അപകടം

പ്രതികൾക്ക് അപകടം

എസ്റ്റേറ്റിലെ മോഷണത്തിന് പിന്നാലെ ഒന്നാം പ്രതി കനകരാജ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. രണ്ടാം പ്രതി സയനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയും ഭാര്യയും കുഞ്ഞും മരിക്കുകയും ചെയ്തു.

എല്ലാം അറിയുന്നത് സയന്

എല്ലാം അറിയുന്നത് സയന്

കനകരാജിനേയും സയനേയും കൂടാതെ മോഷണ സംഘത്തിലുണ്ടായിരുന്നത് കേരളത്തില്‍ നിന്നുള്ള കൊട്ടേഷന്‍ സംഘാംഗങ്ങള്‍ ആയിരുന്നു. കോടനാട് നടന്നതിന്റെ പിന്നാമ്പുറത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാമായിരുന്ന കനകരാജ് കൊല്ലപ്പെട്ടതോടെ ബാക്കിയുള്ളത് സയനാണ്.

സയൻ പിടിയിൽ

സയൻ പിടിയിൽ

പാലക്കാട്ടേ അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സയന്‍. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഉടനെ സയനെ പോലീസ് അറസ്റ്റ് ചെയ്തു. സയനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും കോടനാട് സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുവരുമെന്നാണ് കരുതുന്നത്.

നേതാക്കളുമായുള്ള ബന്ധം

നേതാക്കളുമായുള്ള ബന്ധം

കേസിലെ മുഖ്യപ്രതിയായ കനകരാജ് സംഭവത്തിന് പിന്നാലെ കൊല്ലപ്പെട്ടത് സാധാരണ വാഹനാപകടം മാത്രമാണെന്നാണ് പോലീസ് പറയുന്നത്. എന്നാലതില്‍ സംശയത്തിനുള്ള വകയില്ലാതില്ല. കാരണം അണ്ണാ ഡിഎംകെയിലെ പ്രമുഖ നേതാക്കളുമായും മുഖ്യമന്ത്രി പളനിസ്വാമിയുമായും കനകരാജിന് ബന്ധമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

എല്ലാം യാദൃശ്ചികമോ

എല്ലാം യാദൃശ്ചികമോ

കോടനാട് എസ്‌റ്റേറ്റില്‍ നിന്നും സ്വത്ത് സംബന്ധിച്ച രേഖകളൊന്നും മോഷണം പോയില്ലെന്നും ചില വസ്തുക്കള്‍ മാത്രമാണ് മോഷണം പോയതെന്നും പറയുന്നു. പണത്തിന് വേണ്ടി നടത്തിയ മോഷണമാണെന്നും പോലീസ് പറയുന്നു. അതിനിടെ യാദൃശ്ചികമായി നടന്നതാണേ്രത കൊലപാതകവും

സയൻ വാ തുറക്കണം

സയൻ വാ തുറക്കണം

കോടനാട് എസ്‌റ്റേറ്റില്‍ നടന്ന സംഭവങ്ങളുടെ ആസുത്രകര്‍ കനകരാജും സയനുമാണ്. മറ്റു പ്രതികള്‍ക്ക് തങ്ങള്‍ മോഷണത്തിനായി കയറിയത് ജയലളിതയുടെ ബംഗ്ലാവിലാണ് എന്ന വിവരം പോലും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ സയനെ ചോദ്യം ചെയ്യുന്നതില്‍ നിന്നേ ചിത്രം വ്യക്തമാവുകയുള്ളൂ.

English summary
Major accussed in Kodanad Estate murder, Sayan is arrested soon after he got discharged from hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X