ജയലളിതയുടെ ബംഗ്ലാവിലെ മോഷണം; മലയാളികളെ തമിഴന്‍മാര്‍ പറ്റിച്ചു, കവര്‍ച്ചക്കിടെ നടന്ന തമാശ
വജ്രങ്ങളും സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം കൂടി 2000 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ കോടനാട് എസ്‌റ്റേറ്റിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ചെന്നൈ: അടുത്തിടെ തമിഴ്‌നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ജയലളിതയുടെ വസതിയിലെ കവര്‍ച്ച. ഊട്ടി കോടനാട്ടെ ജയലളിതയുടെ ബംഗ്ലാവില്‍ നടന്ന കവര്‍ച്ചയും തുടര്‍ന്നുണ്ടായ കൊലപാതകങ്ങളും തമിഴ് രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് ഇടയായിരിക്കുകയാണ്. എന്നാല്‍ അതിന് പിന്നിലെ തമാശയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വജ്രങ്ങളും സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം കൂടി 2000 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ കോടനാട് എസ്‌റ്റേറ്റിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് ലക്ഷ്യമിട്ടാണ് മലയാളി കവര്‍ച്ചാ-ക്വട്ടേഷന്‍ സംഘം ബംഗ്ലാവിലെത്തിയത്. പക്ഷേ അവര്‍ക്ക് കിട്ടിയതോ?

ജയലളിതയുടെ സ്വകാര്യ സ്വത്തുക്കള്‍ സംബന്ധിച്ച രഹസ്യ രേഖകള്‍ കോടനാട്ടെ ബംഗ്ലാവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടെ കോടികളുടെ ആഭരണങ്ങളും. ഇത് ലക്ഷ്യമിട്ടാണ് തൃശൂരിലെ ക്വട്ടേഷന്‍ സംഘം ദൗത്യം തുടങ്ങിയത്.

ഇവര്‍ക്ക് മോഷ്ടിക്കാന്‍ സാധിച്ചത് നാല് വാച്ചുകള്‍ മാത്രമാണ്. കൂടെ ഒരു ദിനോസറിന്റെ പ്രതിമയും. ഇതാകട്ടെ അത്ര വില പിടിപ്പുള്ളതുമല്ല. കവര്‍ച്ച നടന്ന ദിവസം പോലീസ് ഈ സംഘത്തിന്റെ വാഹനം തടഞ്ഞ് പരിശോധിച്ചിരുന്നു.

നാല് വാച്ചുകളും മറ്റും മാത്രമാണ് കാണാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ അവരെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് എസ്റ്റേറ്റില്‍ കൊലപാതകം നടന്നുവെന്നും കാവല്‍ക്കാരന്‍ ഓം ബഹാദൂര്‍ കൊല്ലപ്പെട്ടെന്നും വിവരം ലഭിച്ചത്.

തുടര്‍ന്ന് പോലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ പിടികൂടാന്‍ സാധിച്ചില്ല. ആയിടക്കാണ് മലപ്പുറത്ത് നിന്നു കാണാതായ വാഹനം തിരഞ്ഞ് മലപ്പുറം പോലീസ് പരിശോധന വ്യാപിപ്പിക്കുന്നത്. ഒടുവില്‍ കുടുങ്ങിയതാകട്ടെ, കോടനാട്ട് കവര്‍ച്ച നടത്തിയ മലയാളി സംഘവും.

വാഹന മോഷണത്തിന് പുറമെ, കവര്‍ച്ചാ കേസിലും കൂടെ കൊലപാകക്കേസിലും മലയാളികള്‍ പ്രതിയായി. അവര്‍ക്ക് കിട്ടയതാകട്ടെ നാല് വാച്ചും. മറ്റു കോടികള്‍ വിലയുള്ള വസ്തുക്കളും ആഭരണങ്ങളും ആര് കൈക്കലാക്കി എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സേലം സ്വദേശി കനകരാജ് ആണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇയാള്‍ സുഹൃത്തും തൃശൂര്‍ സ്വദേശിയുമായ സയന്റെ സഹായത്തോടെയാണ് തൃശൂരിലെ കൊട്ടേഷന്‍ സംഘത്തെ ദൗത്യം ഏല്‍പ്പിക്കുന്നത്. കനകരാജ് പിന്നീട് അപകടത്തില്‍ മരിച്ചു.

ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുന്നതിന് മനോജ് എന്ന മലയാളിയും ഇടനിലക്കാരനായിരുന്നു. മലയാളികളായ പ്രതികളില്‍ ഇനി ഒരാള്‍ മാത്രമേ പിടിയിലാകാനുള്ളൂ. അതേസമയം, കവര്‍ച്ചയ്ക്കും കൊലപാതകത്തിനും പിന്നില്‍ തമിഴ്‌നാട്ടിലെ വന്‍ സംഘം പ്രവര്‍ത്തിച്ചുവെന്നാണ് വിവരം.

ജയലളിതയുടെ പാര്‍ട്ടിയായ അണ്ണാ ഡിഎംകെയിലെ പ്രമുഖര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ തമിഴ്‌നാട് പോലീസ് ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. ആശുപത്രിയില്‍ കഴിയുന്ന രണ്ടാം പ്രതി സയനെ അണ്ണാഡിഎംകെ നേതാക്കള്‍ രഹസ്യമായി ആശുപത്രിയില്‍ വന്ന് കണ്ടിരുന്നുവെന്ന് പോലീസിന് സിസിടിവി പരിശോധനയില്‍ ബോധ്യമായിട്ടുണ്ട്.












Click it and Unblock the Notifications