കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതൃ പദവിയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസ് ആവശ്യപ്പെടും

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃപദവി ലഭിക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കും. 54 അംഗങ്ങളുടെ പിന്തുണയാണ് പ്രതിപക്ഷ നേതൃപദവി കിട്ടാന്‍ വേണ്ടത്. കോണ്‍ഗ്രസിന് 52 അംഗങ്ങളുണ്ട്. രണ്ട് സ്വതന്ത്രരുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃപദവി വേണമെന്ന ആവശ്യം ഉന്നയിക്കാന്‍ പോകുന്നത്.

29

കഴിഞ്ഞ സര്‍ക്കാരില്‍ പ്രതിപക്ഷ പദവി കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന് അന്ന് 44 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി നല്‍കേണ്ട എന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അന്ന് തീരുമാനിക്കുകയായിരുന്നു. കോടതിയെ കോണ്‍ഗ്രസ് സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ വിസമ്മതിച്ചു.

അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം; രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം; രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്

ഇത്തവണ പ്രതിപക്ഷ നേതൃ പദവിക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും കോണ്‍ഗ്രസ് ആവശ്യപ്പെടും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

ഇത്തവണയും സാങ്കേതിക കാരണം പറഞ്ഞ് വിസമ്മതിച്ചാല്‍ വിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപി.

English summary
Kodikkunnil Suresh MP speaks about Opposition Leader Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X