കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദമല്ല വികസനമാണ് നാടിന് ആവശ്യം; സംസ്ഥാനം വികസനത്തിന്‍റെ പാതയിലെന്ന് കൊടിയിരേ ബാലകൃഷ്ണന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ജനാധിപത്യപരവും വികസിതവും ആരോഗ്യസമ്പൂർണവുമായ നവകേരളം കെട്ടിപ്പടുക്കുക എന്നത് ഏതൊരു കേരളീയനും ഏറ്റെടുക്കേണ്ട അടിയന്തര കടമയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. നിയമസഭ- പ്രാദേശിക തെരഞ്ഞെടുപ്പുകളിലേക്ക് സംസ്ഥാനം കടക്കുന്ന വേളയിൽ ഇതിന് പ്രസക്തി ഏറെയാണ്. വികസനത്തിന് വഴിതെളിക്കുന്ന എൽഡിഎഫ് വേണോ വഴി മുടക്കുന്ന യുഡിഎഫ്-ബിജെപി വേണോ എന്നതാണ് ചോദ്യം. നാടിന് ആവശ്യം വിവാദമല്ല, വികസനമാണ്. ഈ ഒരു വികാരത്തിലേക്ക് കേരളസമൂഹമാകെ വൈകാതെ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

നാടിനെ ഐശ്വര്യപൂർണമായി വളർത്താൻ സഹായകരമായ പ്രകടനപത്രികയാണ് എൽഡിഎഫ് മുന്നോട്ടുവച്ചത്. ജനങ്ങളുടെ വലിയ അംഗീകാരം ലഭിച്ച് അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കി. ഗവൺമെന്റ് ഉത്തരവ്‌ വഴി നടപ്പാക്കാവുന്നത് അങ്ങനെയും നിയമസഭയിൽ നിയമനിർമാണം നടത്തേണ്ടത് അപ്രകാരവും കേന്ദ്രസർക്കാരിന്റെയും വിവിധ ഏജൻസികളുടെയും സഹകരണ - സഹായത്തോടെ നടപ്പാക്കേണ്ടവ ആവിധവും നടപ്പാക്കി.

kodiyeri

സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങൾ മനസ്സിലാക്കി അതിനിണങ്ങും വിധത്തിലുള്ള വികസന - ക്ഷേമപരിപാടികൾ ജനപിന്തുണയാർജിച്ച് നടപ്പാക്കുകയാണ്. വൻകിട സംരംഭങ്ങൾ സമ്പൂർണമായി യാഥാർഥ്യമാക്കാൻ വരുംനാളുകൾകൂടി ആവശ്യമാണ്. നാലേകാൽ വർഷം പിന്നിടുന്ന ഈ സർക്കാർ പുതിയ കേരളത്തിന്റെ സുപ്രധാനനാഴികക്കല്ലുകളാണ് നാട്ടിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മത്തായിയുടെ മരണം ; ക്രൈസ്തവ വോട്ടുകള്‍ അകലുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍ , മുതലെടുക്കാന്‍ കോണ്‍ഗ്രസ്മത്തായിയുടെ മരണം ; ക്രൈസ്തവ വോട്ടുകള്‍ അകലുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍ , മുതലെടുക്കാന്‍ കോണ്‍ഗ്രസ്

English summary
kodiyeri balakrishnan about kerala govt's developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X