കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത തെറ്റ്: പ്രസ്താവനയിറക്കി കൊല്‍ക്കത്ത വിമാനത്താവളം!!

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട് തള്ളി കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന തരത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇത് തള്ളിക്കൊണ്ട് കൊല്‍ക്കത്ത വിമാനത്താവളം ട്വിറ്ററില്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും കൊല്‍ക്കത്ത വിമാനത്താവളം അറിയിച്ചു.

 കോണ്‍ഗ്രസില്‍ വേണ്ടത് അഴിച്ചുപണി: തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമെന്ന് ജ്യോതിരാദിത്യ സിന്ധ്യ!! കോണ്‍ഗ്രസില്‍ വേണ്ടത് അഴിച്ചുപണി: തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമെന്ന് ജ്യോതിരാദിത്യ സിന്ധ്യ!!

കോറോണ വൈറസ് ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ മൂന്ന് പേരെ ബെലിഗട്ടയിലെ ഐഡി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. കൊല്‍ക്കത്ത 21,792 യാത്രക്കാരെയാണ് തെര്‍മല്‍ സ്കാനിംഗിന് വിധേയമാക്കിയിരുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

corona-1581

ചൈന, ഹോങ്കോങ്ങ്, സിംഗപ്പൂര്‍, തായ് ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നെ ത്തുന്ന യാത്രക്കാരെ സ്ഥിരമായി തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കിയാണ് വിമാനത്താവളത്തിന് പുറത്തേക്ക് വിട്ടയയ്ക്കുന്നത്. ആരോഗ്യ പരിശോധനക്കായി പ്രത്യേക സൗകര്യങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച ഇന്ത്യയിലെത്തിയ യാത്രക്കാരിലൊരാളെ ദില്ലിയില്‍ ക്വാന്‍റൈനില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ചൈനയിലെ ഗുവാങ്ഷ്വോ, ഹോങ്കോങ്ങ്, സിംഗപ്പൂര്‍, ബാങ്കോക്ക്, എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരെയും ജനുവരി 17ന് തെര്‍മല്‍ സ്കാനിംഗിന് വിധേയമാക്കിയിരുന്നു. നിലവില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കോ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കോ വിമാന സര്‍വീസുകള്‍ നടത്തുന്നില്ല.

English summary
Kolkata airport rubbishes reports claiming 2 coronavirus cases detected at airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X