കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎസ് എസിനെതിരെ രണ്ടും കൽപ്പിച്ച് മമത; മോഹന്‍ ഭാഗവതിന്റെ പരിപാടിക്ക് ഓഡിറ്റോറിയമില്ല; കാരണം കലാപം

2016ല്‍ മുഹറം-വിജയദശമി ദിവസങ്ങളിലായി ബംഗാളിലെ പല ജില്ലകളിലായി ഹിന്ദു-മുസ്ലിം വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്നു.

  • By Ankitha
Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആർഎസ്എസ്- തൃണമൂൽ പോര് രൂക്ഷമാകുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടിയ്ക്കായി ബുക്ക് ചെയ്തിരുന്ന ഓഡിറ്റോറിയത്തിന് അനുമതി നല്‍കാനാവില്ലെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിലപാടാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇതിനെതിരെ ആര്‍എസ്എസ് രംഗത്തെത്തിയിട്ടുണ്ട്. സിസ്റ്റര്‍ നിവേദിത മിഷന്‍ ഒക്ടോബര്‍ മൂന്നിന് നടത്തുന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്കെന്ന പരിപാടിക്കായിട്ടായിരുന്നു സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്. ജൂലൈയില്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ അറിയിച്ചത് അടക്കമുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതാണെന്നും നിവേദിത മിഷന്‍ പറയുന്നു.

ഒപിഎസിന് അടിച്ചത് വമ്പൻ ലോട്ടറി; 111 എംഎൽഎമാർ യോഗത്തിനെത്തി,പണികിട്ടിയത് ടിടിവിക്കും സ്റ്റാലിനുംഒപിഎസിന് അടിച്ചത് വമ്പൻ ലോട്ടറി; 111 എംഎൽഎമാർ യോഗത്തിനെത്തി,പണികിട്ടിയത് ടിടിവിക്കും സ്റ്റാലിനും

വിജയദശമിയോടും മുഹറം പത്തിനോടും അടുത്ത ദിവസമാണ് പരിപാടി നടത്താനിരുന്നത്. അതിനാല്‍ പല തരത്തിലുള്ള പ്രശ്നസാധ്യത കണക്കിലെടുത്താണ് മമത ഇങ്ങനെ ഒരു തിരുമാനമെടുത്തതെന്നാണ് സര്‍ക്കാറിന്‍റെ വാദം. പശ്ചിമ ബംഗാൾ ഗവര്‍ണര്‍ കേസരിനാഥ് തൃപാദിയും പരിപാടിയിലെ മുഖ്യാതിഥിയാണ്.പരിപാടിക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധവുമായി ആർ.എസ്.എസ് രംഗത്തെത്തിയിട്ടുണ്ട്.

mamatha

2016ല്‍ മുഹറം-വിജയദശമി ദിവസങ്ങളിലായി ബംഗാളിലെ പല ജില്ലകളിലായി ഹിന്ദു-മുസ്ലിം വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്നു. അതേസമയം ആയുധപൂജ അടക്കമുളള പരിപാടികളുമായി ഇത്തവണയും മുന്നോട്ട് പോകാന്‍ തന്നെയാണ് ആര്‍എസ്എസ് തീരുമാനം. കഴിഞ്ഞ ജനുവരിയിലും കൊല്‍ക്കത്തയില്‍ റാലി നടത്താനുളള അനുമതി മോഹന്‍ ഭാഗവതിന് ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

English summary
The authorities of a state-run auditorium – Mahajati Sadan in Kolkata – have cancelled the booking for an event in which RSS chief Mohan Bhagwat was to speak, organisers of the event alleged on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X