Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി രൂപാ ഗാംഗുലിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം

കൊല്‍ക്കത്ത: ബിജെപി നേതാവും മഹാഭാരതം സീരിയലിലൂടെ പ്രശസ്തയായ നടിയുമായ രൂപ ഗാംഗുലിക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം. പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ ഡയമണ്ട് ഹാര്‍ബറിനു സമീപമാണ് സംഭവം. തലയ്ക്കു പരുക്കേറ്റ രൂപ ഗാംഗുലിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയശേഷം തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായ അക്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരത്തില്‍ രാഷ്ടീയ സംഘര്‍ഷത്തില്‍ പരിക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.

roopa-ganguly

സൗത്ത് 24 പര്‍ഗാനയിലെ കാക്ദ്വിപ്പിലാണ് രാഷ്ട്രീയ സംഘര്‍ഷമുണ്ടായത്. ഇവിടെ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു രൂപാ ഗാംഗുലി. ആക്രമണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ബിജെപി സംസ്ഥാനഘടകം ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അരുണ്‍ ജയ്റ്റ്‌ലി അടക്കം മുതിര്‍ന്ന ബിജെപി നേതാക്കളെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രൂപാ ഗാംഗുലി ഹൗറ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് തൃണമൂലിന്റെ രത്തന്‍ ശുക്ലയ്‌ക്കെതിരെ തോല്‍ക്കുകയായിരുന്നു. ആക്രമണങ്ങളെ എങ്ങനെ നേരിടണമെന്ന് നന്നായി അറിയാമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് മുന്നറിയിപ്പു നല്‍കി. സംഭവസ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+