• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചോരയിലും രാഷ്ട്രീയം? എസ്‌ഐഐയുടെ രക്തദാന ക്യാംപ് തൃണമൂല്‍ പൂട്ടിച്ചു?

  • By Muralidharan

കൊല്‍ക്കത്ത: നഗരത്തെ ഞെട്ടിച്ച ഫ്‌ളൈ ഓവര്‍ അപകടവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരുടെ തമ്മില്‍ത്തല്ല് തുടരുന്നു. അപകടം നടന്ന ഫ്‌ളൈ ഓവര്‍ ആരുടെ കാലത്ത് കെട്ടിയതാണ് എന്ന് ചോദിച്ചായിരുന്നു ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും ആദ്യ ദിവസം തമ്മിലടിച്ചത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാനായി തങ്ങള്‍ തുടങ്ങിയ ക്യാംപ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പൂട്ടിച്ചു എന്നാണ് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആരോപണം.

Read Also: കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവര്‍ അപകടം രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നത് ഇങ്ങനെ...

എന്നാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശക്തമായി പ്രതികരിച്ചു. രക്തം ദാനം ചെയ്യുന്നതില്‍ രാഷ്ട്രീയം കലര്‍ത്തരുത് എന്നാണ് മമത പറയുന്നത്. ഇവിടെ ആവശ്യത്തിന് രക്തം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇനിയും രക്തം ആവശ്യം വന്നാല്‍ അതിന് ആളുകളുമുണ്ട്. ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ ലക്ഷക്കണക്കിന് പേര്‍ രക്തം നല്‍കാനെത്തും - മമത പറഞ്ഞു.

എന്നാല്‍ അപകടത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കള്‍ രക്തം സംഘടിപ്പിക്കാനായി ഓടിനടക്കുന്ന കാഴ്ചകളാണ് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ കാണുന്നത്. മണിക്തലയില്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് തങ്ങള്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചതെന്ന് എസ് എഫ് ഐ നേതാക്കള്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. എം എല്‍ എയും ഡോക്ടറുമായ നിര്‍മല്‍ മാജി അടക്കമുളള തൃണമൂല്‍ നേതാക്കള്‍ വന്ന് തങ്ങളെ തടയുകയായിരുന്നു.

രണ്ടര മണിക്കൂറിനകം 186 പേര്‍ രക്തം നല്‍കി എന്നാണ് സംഘാടകര്‍ പറയുന്നത്. രക്തം നല്‍കാനായി വേറെയും ഒരുപാട് പേര്‍ വന്നിരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ രക്തം നല്‍കാനായി എത്തി. പോലീസും തങ്ങളെ സഹായിക്കാനെത്തിയില്ല. എന്നാല്‍ സി പി എം തെരുവില്‍ നിന്നും ആളുകളെ പിടിച്ചുകൊണ്ട് വന്ന് രക്തം എടുക്കുകയായിരുന്നു എന്നാണ് എം എല്‍ എയായ നിര്‍മല്‍ മാജി പറയുന്നത്.

Read in English: TMC stopped blood camp?
English summary
Members of a number of Left students' organisations on Thursday alleged that a number of leaders of the ruling Trinamool Congress (TMC), including the doctor-MLA Nirmal Maji, stopped them from holding a blood donation camp to serve those who have been injured in the disastrous flyover collapse at Posta area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more