'മുഖ്യമന്ത്രിയായല്ല, ദീദിയായാണ് നിങ്ങളെ കാണാന്‍ വന്നത്, എന്റെ അവസാന ശ്രമം'; പ്രതിഷേധക്കാരെ കണ്ട് മമത
കൊല്‍ക്കത്ത: ആര്‍ജി കാര്‍ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്ന സ്ഥലത്ത് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആവശ്യങ്ങള്‍ പരിശോധിച്ച് ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് അവര്‍ക്ക് മമത ഉറപ്പ് നല്കി. ഡോക്ടര്‍മാരുടെ പ്രതിഷേധം കാരണം തന്റെ ഉറക്കം നഷ്ടപ്പെട്ടു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'മുഖ്യമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ ദീദി എന്ന നിലയിലാണ് ഞാന്‍ നിങ്ങളെ കാണാന്‍ വന്നത്. നിങ്ങളുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു. ദയവ് ചെയ്ത് നിങ്ങള്‍ ജോലിയിലേക്ക് മടങ്ങണം. പ്രതിസന്ധി പരിഹരിക്കാനുള്ള എന്റെ അവസാന ശ്രമമാണിത്,' മമത ബാനര്‍ജി വ്യക്തമാക്കി.

ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി സംസാരിക്കും എന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കും എന്നും മമത പറഞ്ഞു. പ്രതിഷേധക്കാരുടെ കുടുംബങ്ങള്‍ അവരെക്കുറിച്ച് ആശങ്കാകുലരാണെന്നും ശരിയായ ആരോഗ്യപരിരക്ഷ ലഭിക്കാത്തതിനാല്‍ നിരവധി രോഗികള്‍ മരിച്ചതായും അവര്‍ പറഞ്ഞു. 'ജോലിയിലേക്ക് മടങ്ങുക. ഒരു അനീതിയും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കും.
എല്ലാ ആശുപത്രികളിലും സീനിയര്‍, ജൂനിയര്‍ ഡോക്ടര്‍മാരെ അംഗങ്ങളായുള്ള കമ്മിറ്റികള്‍ രൂപീകരിക്കും. കുറ്റക്കാരായ എല്ലാവരേയും ശിക്ഷിക്കും എന്നും മമത ആവര്‍ത്തിച്ചു. ഞാന്‍ നിങ്ങളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. 26 ദിവസം സിംഗൂരില്‍ ഞാന്‍ സമരം നടത്തിയിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാരില്‍ നിന്ന് ആരും എന്നോട് സംസാരിക്കാന്‍ വന്നില്ല,' മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
അതേസമയം ചര്‍ച്ചകള്‍ നടക്കുന്നതുവരെ തങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി സ്ഥലം വിട്ടതിന് പിന്നാലെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച സുരക്ഷ, ഉന്നത ഉദ്യോഗസ്ഥരെ നീക്കം ചെയ്യല്‍ തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് ചൊവ്വാഴ്ച മുതല്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആസ്ഥാനമായ സ്വാസ്ത്യഭവനു പുറത്ത് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്.
അതേസമയം പ്രതിഷേധക്കാരില്‍ ചിലര്‍ മമതയുടെ അഭിപ്രായപ്രകടനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ കൂടിക്കാഴ്ചകള്‍ സുതാര്യമായിരിക്കണം എന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 'മമതാ ബാനര്‍ജിയുടെ സന്ദര്‍ശനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അവരുമായി ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ്. മാധ്യമങ്ങള്‍ ഇവിടെയുണ്ട്. ഞങ്ങളുടെ അഞ്ച് ആവശ്യങ്ങളില്‍ അവരുമായി സുതാര്യമായ കൂടിക്കാഴ്ച നടത്തട്ടെ,' പ്രതിഷേധിക്കുന്ന ഒരു ഡോക്ടര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും ഡോക്ടര്‍മാരും തമ്മില്‍ ചര്‍ച്ചയ്ക്കുള്ള നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും ചര്‍ച്ചകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തെത്തുടര്‍ന്ന് അവ സ്തംഭനാവസ്ഥയിലാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications