കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്തയില്‍ സ്കൂള്‍ ക്യാന്പസിനുള്ളില്‍ സ്ഫോടനം

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ സ്‌ഫോടനം. ശനിയാഴ്ചയാണ് സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ സ്‌ഫോടനം ഉണ്ടായത്. രണ്ട് പേര്‍ മരിച്ചു. ദം ദം കന്റോണ്‍മെന്റ് പരിസരത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

കൊല്‍ക്കത്തയിലെ ദം ദം കന്റോണ്‍മെന്റ് ഏരിയയിലെ ഗോഡ് ചര്‍ച്ച് സ്‌കൂളിലാണ് സ്‌ഫോടനം ഉണ്ടായത്. എന്‍ഡിടിവി ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കൂള്‍ പരിസരത്തുണ്ടായിരുന്നവര്‍ക്ക് പുറമെ കുട്ടികള്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റതായി വിവിധ മാധ്യമങ്ങള്‍ ട്വീറ്റ് ചെയ്യുന്നു.

West Bengal

ഈ വര്‍ഷം ആദ്യം തന്നെ ദം ദം കന്റോണ്‍മെന്റ് പരിസരത്ത് റെയില്‍വേ സ്റ്റേഷന് സമീപം ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഒട്ടേറെ കുട്ടികള്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയതായും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നില്ല.

English summary
Kolkata: Blast at School in Dum Dum Cantonment; 2 Students Injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X