കൊല്‍ക്കത്ത; സ്‌കൂളില്‍ വെടി, 2പേര്‍ കൊല്ലപ്പെട്ടു

വെളുപ്പിന് അഞ്ച് മണിയോടെ സ്‌കൂളിലെത്തിയ അക്രമിസംഘം പ്രധാനാധ്യാപികയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്വയം രക്ഷാര്‍ഥമാണ് ഇവര്‍ തിരിച്ച് അക്രമികള്‍ക്ക് നേരെ വെടിവെച്ചത് എന്നാണ് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയ്ക്ക് സമീപം ലൗഡന്‍ സ്ട്രീറ്റിലാണ് തര്‍ക്കത്തിന് കാരണമായ സ്ഥലം. സി സി ടി വി ക്യാമറയില്‍ രംഗങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
വെടിവെപ്പുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളുടെ കൂതുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റ ഒരാളെ എസ് എസ് കെ എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.












Click it and Unblock the Notifications