Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് 5 ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: പഞ്ചിമം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ജഡ്ജിയെ അപമാനിച്ചെന്ന ആക്ഷേപത്തിലാണ് മമതയ്ക്ക് പിഴ വിധിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ഫലം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസ് പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന ആവശ്യവും മമത ഉയര്‍ത്തിയിരുന്നു.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

ജഡ്ജിക്കെതിരായ ഈ ആരോപണം കോടതിയലക്ഷ്യമായി കണ്ട കൊല്‍ക്കത്ത ഹൈക്കോടതി മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിക്കുകയായിരുന്നു. ജസ്റ്റിസ് ചന്ദക്ക് ബി ജെ പി നേതാക്കളുമായി ബന്ധമുണ്ടെന്നും മമതയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ജൂഡൂഷ്യറിയെ മോശമായ ചിത്രീകരിക്കുന്ന നടപടിയാണ് മമതയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.

mamata-banerjee

ബാലുശേരി മണ്ഡലത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എ പങ്കെടുത്ത വിവിധ പരിപാടികള്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    മമത ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി

    ജസ്റ്റിസ് ചന്ദ തന്നെയാണ് മമതയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്. മമതയുടെ വാദങ്ങള്‍ക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരെ സമൂഹ മാധ്യമങ്ങള്‍ പ്രചരണം നടത്തുകയാണ്. വ്യക്തി അധിക്ഷേപങ്ങളിലേക്ക് വരെ കടന്നുവെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. അതോടൊപ്പം തന്നെ ഇത്തരമൊരു ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കേസില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറുകയാണെന്നും അദ്ദേഹം അറിയിച്ചു.

    ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+