കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു കോടിയും പെട്രോള്‍ പമ്പും; എംഎല്‍എമാരെ ചാടിക്കാന്‍ ബിജെപിയുടെ വാഗ്ദാനം, മമത പറയുന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: കുതിര കച്ചവടത്തിന് ബിജെപി ബംഗാളില്‍ ശ്രമിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് കൊല്‍ക്കത്തയില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. രണ്ടു കോടി രൂപയും പെട്രോള്‍ പമ്പും നല്‍കിയാണ് തൃണമൂല്‍ എംഎല്‍എമാരെ ബിജെപി പ്രലോഭിപ്പിക്കുന്നത്. കര്‍ണാടകയിലെ പോലെ രാജ്യത്ത് മൊത്തം ബിജെപി ഇത്തരത്തില്‍ കുതിരക്കച്ചവടം നടത്തുകയാണെന്നും മമത ആരോപിച്ചു.

21

തൃണമൂല്‍ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുകയാണ്. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ചിട്ടി ഫണ്ട് കേസില്‍ ജയിലില്‍ അടയ്ക്കുമെന്നാണ് ബിജെപിയുടെ ഭീഷണി. ബിജെപിക്കെതിരെ ജൂലൈ 26 മുതല്‍ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മമത പറഞ്ഞു. വാഗ്ദാനം ചെയ്ത കള്ളപ്പണം എവിടെ എന്ന ബാനറിലാകും പ്രക്ഷോഭം. 15 ലക്ഷം എല്ലാ വോട്ടര്‍മര്‍ക്കും തരുമെന്ന് വാഗ്ദാനം ചെയ്തവരാണ് ബിജെപി. അത് ആദ്യം ജനങ്ങള്‍ക്ക് നല്‍കൂ. എന്നിട്ടാകാം തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ആരോപണ ഉന്നയിക്കുന്നതെന്നും മമത പറഞ്ഞു.

2021ലാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയുടെ വരവില്‍ ആശങ്കപൂണ്ട തൃണമൂല്‍ കോണ്‍ഗ്രസ് കാലേകൂട്ടിയുള്ള നീക്കമാണ് നടത്തുന്നത്. റാലി തിരഞ്ഞെടുപ്പ പ്രചാരണങ്ങളുടെ തുടക്കമായി വിലയിരുത്തുന്നു. എന്നാല്‍ റാലി പൊളിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് മമതയുടെ ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താനയും വിവാദമായിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ കേസെടുത്തു.

കോണ്‍ഗ്രസില്‍ ട്രെന്‍ഡ് മാറി; പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണം; കൂടുതല്‍ പ്രമുഖര്‍ രംഗത്ത്!!കോണ്‍ഗ്രസില്‍ ട്രെന്‍ഡ് മാറി; പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണം; കൂടുതല്‍ പ്രമുഖര്‍ രംഗത്ത്!!

സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് സ്വീകരിച്ച കൈക്കൂലി പണം തൃണമൂല്‍ നേതാക്കള്‍ റാലിക്ക് മുമ്പ് ജനങ്ങള്‍ക്ക് തിരിച്ചുകൊടുക്കണമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. അല്ലെങ്കില്‍ റാലിയില്‍ പങ്കെടുക്കാന്‍ തൃണമൂല്‍ നേതാക്കളെ അനുവദിക്കില്ല. റാലിക്ക് വരുന്ന വാഹനങ്ങള്‍ തടയുകയും ബസുകളില്‍ നിന്ന് പിടിച്ചിറക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

English summary
Kolkata Mega Rally: BJP Offering Rs 2 Crore, Petrol Pump to TMC MLAs, Says Mamata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X