വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധങ്ങളെ പിന്തുണച്ച് ബോളിവുഡ്... 'എവിടെ സ്ത്രീ സുരക്ഷ?'
മുംബൈ: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ബോൡവുഡും. പ്രിയങ്ക ചോപ്ര, ഹൃത്വിക് റോഷന്, കൃതി സനോന്‍, ജെനീലിയ ഡിസൂസ, സുഹാന ഖാന്, ആലിയ ഭട്ട്, പരിനീതി ചോപ്ര തുടങ്ങിയവര്‍ സംഭവത്തില്‍ അഗാധമായ രോഷവും ആശങ്കയും പ്രകടിപ്പിച്ച് രംഗത്തെത്തി.
കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണം എന്ന് ഹൃത്വിക് റോഷന് ആവശ്യപ്പെട്ടു. ''നമുക്കെല്ലാവര്‍ക്കും ഒരുപോലെ സുരക്ഷിതത്വം തോന്നുന്ന ഒരു സമൂഹമായി നാം പരിണമിക്കേണ്ടതുണ്ട്. എന്നാല്‍ അതിന് പതിറ്റാണ്ടുകള്‍ വേണ്ടിവരും. നമ്മുടെ മക്കളെയും പെണ്മക്കളെയും ബോധവല്‍ക്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിലൂടെ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം,' താരം ട്വീറ്റ് ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ഇത്തരം ക്രൂരതകള്‍ക്ക് കടിഞ്ഞാണിടുക എന്നതാണ് നീതിന്യായ സംവിധാനം ചെയ്യേണ്ടത് എന്നും അതിനുള്ള ഏക പോംവഴി വളരെ കഠിനമായ ശിക്ഷയാണ് എന്നും ഹൃത്വിക് റോഷന് ഓര്‍മിപ്പിച്ചു. 'ഇരയുടെ കുടുംബത്തോടൊപ്പമാണ് ഞാന്‍ നിലകൊള്ളുന്നത്, ഇന്നലെ രാത്രി ആക്രമിക്കപ്പെട്ട എല്ലാ ഡോക്ടര്‍മാര്‍ക്കൊപ്പവും ഞാന്‍ നിലകൊള്ളുന്നു,' അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രം പങ്ക് വെച്ച് കൊണ്ടായിരുന്നു പ്രിയങ്ക ചോപ്രയുടെ പ്രതികരണം. 'നിങ്ങള്‍ ഇല്ലെങ്കില്‍ അവള്‍ക്ക് വേണ്ടി ആരാണ് സംസാരിക്കുക?' എന്നാണ് ഇതിനൊപ്പം പ്രിയങ്ക കുറിച്ചത്. രാക്ഷസന്മാരെ തൂക്കിക്കൊല്ലണം എന്നായിരുന്നു നടി ജെനീലിയ ഡിസൂസയുടെ ട്വീറ്റ്. വനിതാ ഡോക്ടര്‍ കടന്നുപോയത് വായിച്ചപ്പോള്‍ തന്നെ എന്റെ നട്ടെല്ല് മരവിച്ച് പോയി.
സെമിനാര്‍ ഹാളില്‍ ഡ്യൂട്ടിയിലായിരുന്ന ഒരു സ്ത്രീയാണ് ഈ ഭീകരത നേരിട്ടത്. ഞാന്‍ ആ കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവര്ക്കുമൊപ്പമുണ്ട്. അവര്‍ ഈ ദുരന്തത്തെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്ന് സങ്കല്പ്പിക്കാന് പോലും കഴിയില്ല,' ജെനീലിയ പറഞ്ഞു. രാജ്യം മുന്നേറുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷയില്ല എന്നായിരുന്നു കൃതി സനോണിന്റെ പ്രതികരണം.
''78-ാം സ്വാതന്ത്ര്യവാര്‍ഷികം ആഘോഷിക്കുമ്പോള്‍, ആഗോളതലത്തില്‍ ഒരു രാജ്യമെന്ന നിലയില്‍ നാം എത്രത്തോളം മുന്നേറി എന്നതില്‍ അഭിമാനിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വന്തം നാട്ടില്‍ സുരക്ഷയില്ലെന്ന ഭയാനകമായ യാഥാര്‍ത്ഥ്യം കാണുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. ഈ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ ചെയ്യുന്ന ആളുകളില്‍ ഒരു ഭയവുമില്ല. ഇന്നും, ഇരയായതിന് സ്ത്രീയെ കുറ്റപ്പെടുത്തുന്നു!', കൃതി പറഞ്ഞു.
വേഗത്തിലുള്ള നീതിയും കഠിനമായ ശിക്ഷകളും അതിലും പ്രധാനമായി ആണ്‍കുട്ടികളെ നന്നായി വളര്‍ത്തുകയും ചെയ്യുന്നില്ലെങ്കില്‍ ഒന്നും മാറാന്‍ പോകുന്നില്ല എന്നും ഞങ്ങളുടെ അടിസ്ഥാന സുരക്ഷ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഞങ്ങള്‍ ശരിക്കും സ്വതന്ത്രരാണോ എന്നും സ്വാതന്ത്ര്യദിനത്തില്‍ പങ്ക് വെച്ച പോസ്റ്റില്‍ കൃതി സനോണ്‍ ചോദിക്കുന്നു. നടി സുഹാന ഖാന് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ സുഹൃത്ത് നവ്യ നവേലി നന്ദയുടെ സന്ദേശമാണ് പങ്ക് വെച്ചത്.
'നമ്മുടെ കണ്മുന്നില് മറ്റൊരു ഭീകരമായ ബലാത്സംഗം അരങ്ങേറിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും സ്ത്രീകള്‍ എല്ലായ്പ്പോഴും വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. ജോലിസ്ഥലം, ക്ലാസ് മുറികള്‍, വീട് എന്നിവയെല്ലാം നമുക്ക് പ്രാപ്തവും സുരക്ഷിതവുമായ ഇടമായിരിക്കണം. സ്ത്രീകളെ തുടര്‍ച്ചയായി ഇരയായി കരുതുന്ന ചിന്തകള്‍ക്കും വിശ്വാസ സമ്പ്രദായങ്ങള്‍ക്കുമെതിരെ സ്ത്രീകളും പുരുഷന്മാരും ഒന്നിക്കേണ്ടതുണ്ട്,' പോസ്റ്റില്‍ പറയുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications