അഞ്ച് വയസ്സുകാരിയെ പതിനേഴുകാരന്‍ ബിജെപി ഓഫിസില്‍ വെച്ച് പീഡിപ്പിച്ചു
കൊല്‍ക്കത്ത: അഞ്ച് വയസ്സുകാരിയെ പതിനേഴുകാരന്‍ ബിജെപി ഓഫിസില്‍ വെച്ച് പീഡിപ്പിച്ചു. കൊല്‍ക്കത്ത നഗരത്തിന്റെ തെക്കുള്ള ബെഹലയിലെ ബിജെപിയുടെ ബ്രാഞ്ച് ഓഫിസില്‍ വച്ചാണ് പീഡനം നടന്നത്. പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ബിജെപി ഓഫിസിനു സമീപമുള്ള കടയുടമയുടെ മകനാണ് പിടിയിലായിരിക്കുന്നത്. ബിജെപി ഓഫിസിന്റെ താക്കോല്‍ ഇവിടെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

വൈകുന്നേരം മൂന്നു മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് അമ്മയും അയല്‍ക്കാരും കുട്ടിയെ അന്വേഷിച്ചിറങ്ങി. അവര്‍ ബിജെപി ഓഫിസിന്റെ വാതിലില്‍ തട്ടിവിളിച്ചു. ആണ്‍കുട്ടി വാതില്‍ തുറന്നപ്പോള്‍ പെണ്‍കുട്ടി ഓടിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ അടിവസ്ത്രത്തില്‍ രക്തക്കറ പുരണ്ടത് കണ്ടത്.
കുട്ടിയെ വൈദ്യപരിശോധന നടത്തിയതില്‍ പീഡനം നടന്നതായി ഡോക്ടര്‍ രേഖപ്പെടുത്തി. ഉടന്‍ തന്നെ കുട്ടിയുടെ മതാപിക്കള്‍ ബെഹല പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടു.












Click it and Unblock the Notifications