കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സയാമീസ് ഇരട്ടകള്‍ക്ക് പ്രണയവുമായി അദ്ധ്യാപകന്‍

  • By Gokul
Google Oneindia Malayalam News

കൊല്‍ക്കത്ത: സയാമീസ് ഇരട്ടകളായി ജനിച്ചെന്ന കുറ്റത്തിന് സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട സഹോദരിമാര്‍ക്ക് പ്രണയവുമായ ഒരു അദ്ധ്യാപകനെത്തി. കൊല്‍ക്കത്തയിലെ ഗംഗ യമുന എന്നിവരുടെ ജീവിതത്തിലേക്കാണ് അദ്ധ്യാപകന്‍ ജാസിമുദ്ദീന്‍ അഹമ്മദ് പ്രണയവുമായി കടന്നുവന്നത്. 45 വയസ് പ്രായമുള്ള സയാമിസ് ഇരട്ടകള്‍ക്ക് ഒരു ഉദരവും രണ്ട് തലയും രണ്ട് ഹൃദയവും നാലു കൈകളും മുന്നു കാലുകളുമുണ്ട്.

ദൈവത്തിന്റെ ശാപം മൂലം ജനിച്ചവരാണെന്നായിരുന്ന മാതാപിതാക്കള്‍ ഇവരെ കരുതിപ്പോന്നിരുന്നത്. ശാരീരിക വൈകല്യമുണ്ടെങ്കിലും ഗംഗയും യമുനയും ഒരു സര്‍ക്കസ് കമ്പനിയിലെ ജീവനക്കാരാണ് സ്‌പൈഡര്‍ സഹോദരിമാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സര്‍ക്കസുമായെത്തിയ ഇവരുടെ ജീവിതം ഇതുവരെ ദുര്‍ഘടമായിരുന്നെങ്കില്‍ ഇപ്പോള്‍ സന്തോഷത്തിലാണ്.

love

അദ്ധ്യാപകനാണെങ്കിലും സര്‍ക്കസ് കമ്പനിയില്‍ പാര്‍ട് ടൈം സൗണ്ട് എഞ്ചിനീയറുടെ രൂപത്തിലെത്തിയ മുപ്പത്തിയാറുകാരന്‍ ജാസിമുദ്ദീനുമായി ആദ്യ കാഴ്ചയില്‍ പ്രണത്തിലായെന്ന് ഗംഗ പറയുന്നു. ജാസിമുദ്ദിന് നല്ല മനസുണ്ടെന്നും ഞങ്ങളെ ഹൃദയത്തിന്റെ അകത്തു നിന്നും പ്രണയിക്കുമെന്നും ആദ്യ നോട്ടത്തില്‍ തന്നെ തനിക്ക് മനസിലായലെന്ന് ഗംഗ പറഞ്ഞു.

സഹോദരിമാരെ കണ്ടപ്പോള്‍ തന്നെ അവരുടെ വേദന തന്റെതാണെന്ന് താന്‍ തിരിച്ചറിഞ്ഞതായി ജാസിമുദ്ദീനും പറയുന്നു. മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നതാണ് തന്റെ സ്വഭാവമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാദിവസവും അവര്‍ക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നു. ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു. തമാശ പറയുന്നു. എല്ലാംകൊണ്ടും മുവരും സന്തോഷത്തിലാണ്. ജീവിതത്തിന്റെ ശേഷിക്കുന്ന കാലം മൂവരും ഒരുമിച്ചുതന്നെ ജീവിക്കുമെന്നു ജാസിമുദ്ദീന്‍ പറഞ്ഞു.

English summary
Love at first sight, kolkata siamese sisters share same boyfriend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X