Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂണിയന്‍ ഓഫീസില്‍ വിദ്യാര്‍ത്ഥിയെ നഗ്നയാക്കി ദൃശ്യം പകര്‍ത്തി: പിന്നില്‍ പകരം വീട്ടല്‍!!

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ കോളേജില്‍ വിദാര്‍ത്ഥിയെ നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി. കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്റ്റുഡന്റ്സ് വിംഗ് അംഗത്തെയാണ് യൂണിയന്റെ റൂമിനുള്ളില്‍ വെച്ച് നഗ്നയാക്കി വീ‍ഡിയോയില്‍ പകര്‍ത്തിയത്. 2018 മെയ് 17നായിരുന്നു സംഭവം. പിന്നീട് കുറ്റവാളികളില്‍ ഒരാള്‍ ഈ ദ‍ൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ വീഡിയോ വൈറലാവുകയും ചെയ്തുു.

കൊല്‍ക്കത്തയിലെ സെന്റ് പോള്‍സ് കത്തീഡ്രല്‍ കോളേജിലാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും കോളേജ് യൂണിയന്‍ പ്രസിഡന്റ് അര്‍ണബ് ഘോഷും തമ്മിലുണ്ടായ തര്‍ക്കം ചില മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുകയായിരുന്നു. ഘോഷിന്റെ പക്ഷം പിടിച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും നഗ്നനാക്കി നടത്തുകയും ചെയ്യുകയായിരുന്നു.

 പകരം വീട്ടാന്‍ വീ‍ഡിയോ?

പകരം വീട്ടാന്‍ വീ‍ഡിയോ?


തന്നെ വെറുതെ വിടാന്‍ പെണ്‍കുട്ടി സംഘത്തോട് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. കൊല്‍ക്കത്തയിലെ സെന്റ് പോള്‍സ് കത്തീഡ്രല്‍ കോളേജിലാണ് സംഭവം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ആര്‍ക്ക് ബന്ധമുണ്ടെങ്കിലും നടപടികളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ക്കുന്നു. സംഭവത്തില്‍ മന്ത്രിക്ക് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ വെച്ച് പെണ്‍കുട്ടിയുടെ വിവസ്ത്രയാക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

 ആരോപണം ശരിയെന്ന്

ആരോപണം ശരിയെന്ന്

പെണ്‍കുട്ടി ഉന്നയിച്ചിട്ടുള്ള ആരോപണം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇത്തരം സംഭവങ്ങളോട് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്ത് യൂണിറ്റിലെ അംഗമായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സ്റ്റുഡന്റ്സ് വിംഗ് അംഗമായ മുതിര്‍ന്ന കോളേജ് വിദ്യാര്‍ത്ഥിയ്ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. കോളേജില്‍ അടുത്ത് വരാനിരിക്കുന്ന ഒരു ഫെസ്റ്റിന്റെ ചെലവുകള്‍ സംബന്ധിച്ച തര്‍ക്കങ്ങളാണ് സംഭവത്തിന് പിന്നില്‍.

 നടപടി ഉറപ്പ്

നടപടി ഉറപ്പ്

സംഭവത്തില്‍ കോളേജ് അധികൃതരുമായും നോര്‍ത്ത് കൊല്‍ക്കത്തയിലെ ടിഎംസിപി അംഗങ്ങളുമായും സംസാരിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്ത് സ്റ്റേറ്റ് പ്രസിഡന്റ് ജയ ദത്ത വ്യക്തമാക്കിയിട്ടുണ്ട്. കുറ്റക്കാരായവര്‍ക്കെതിരെ യൂണിയന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അതിക്രമത്തിനിരയായ വിദ്യാര്‍ത്ഥി കോളേജ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

 വാക്കേറ്റവും മര്‍ദ്ദനവും

വാക്കേറ്റവും മര്‍ദ്ദനവും

കോളേജ് യൂണിയന്റെ ഫണ്ട് സംബന്ധിച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കോളേജില്‍ വരാനിരിക്കുന്ന ഫെസ്റ്റ് സംബന്ധിച്ച് ചെലവുകളെക്കുറിച്ചും ഫണ്ടിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചതാണ് യൂണിയന്‍ ഓഫീസില്‍ വെച്ച് നഗ്നനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലെത്തിച്ചത്. കോളേജ് യൂണിയന്‍ പ്രസിഡന്റ് അര്‍ണബ് ഘോഷുമായും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും തമ്മില്‍ യൂണിയന്‍ ഓഫീസില്‍ വച്ച് വാക്കേറ്റമുണ്ടായതായും ദൃക്സാക്ഷികള്‍ പറയുന്നു. ചില മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഘോഷിന്റെ പക്ഷം പിടിച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും നഗ്നനാക്കി നടത്തുകയും ചെയ്യുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+