ടെക്കി ഗര്‍ഭം ധരിച്ചത് 40ാം വയസ്സില്‍, അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചത് 15 വര്‍ഷം
കൊല്‍ക്കത്ത: കരിയര്‍ കെട്ടിപ്പടുക്കാനുള്ള ഓട്ടത്തിനിടയില്‍ അമ്മയാവാനുള്ള അവസരം കൂടി നീട്ടിവയ്ക്കുന്നത് ടെക് ലോകത്ത് പുതുമയുള്ള കാര്യമല്ല. സാമ്പ്രദായികമായ വിവാഹത്തോടും വിവാഹ സങ്കല്‍പ്പത്തോടും എതിര്‍പ്പുള്ളവരും അണ്ഡം ശീതീകരിച്ച് സൂക്ഷിച്ച് പിന്നീട് ഗര്‍ഭം ധരിക്കാമെന്ന് കരുതുന്നവരാണ്. മുംബൈയിലെ ടെക്കിയായ സുഷ്മിത ഇത്തരത്തില്‍ ശീതികരിച്ചു സൂക്ഷിച്ച അണ്ഡമുപയോഗിച്ച് ഗര്‍ഭം ധരിച്ചത് 40ാം വയസ്സിലാണ്. തനിക്ക് യോജിക്കുന്ന പങ്കാളിയെ കണ്ടെത്തിയതോടെ ശീതീകരിച്ച് സൂക്ഷിച്ച അണ്ഡമുപയോഗിച്ച് സുഷ്മിത ഗര്‍ഭം ധരിക്കുകയായിരുന്നു.
ഒരു പങ്കാളിയ്ക്ക് വേണ്ടി ഒതുങ്ങിക്കൂടാന്‍ തയ്യാറല്ലാത്തതാണ് സുഷ്മിതയെ ഇത്തരത്തിലൊരു മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ചത്. വിവാഹത്തേക്കാള്‍ പ്രാധാന്യം കരിയറിന് നല്‍കുന്ന സ്ത്രീകള്‍ക്ക് ആശ്രയിക്കാവുന്ന മികച്ച മാര്‍ഗ്ഗമാണ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നത്. ഇക്കാര്യം വിദഗ്ദരും വ്യക്തമാക്കുന്നു. 20നും 25 നും വയസ്സില്‍ പ്രായമുള്ളപ്പോള്‍ ആരോഗ്യമുള്ള അണ്ഡം ശേഖരിക്കണമെന്നാണ് നിര്‍ണ്ണായകമായ കാര്യം.

ഇത്തരത്തില്‍ ശീതീകരിച്ച് സൂക്ഷിക്കുന്ന അണ്ഡങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് നല്‍കാനും സാധിക്കും, ഗര്‍ഭാശയ മുഴകള്‍, അണ്ഡാശയ മുഴകള്‍, ക്യാന്‍സര്‍ ചികിത്സ എന്നിവ കാരണം അണ്ഡോല്‍പ്പാദനം നടക്കാതെ വരികയോ വന്ധ്യത ബാധിക്കുകയോ ചെയ്തവര്‍ക്കാണ് ഇത്തരത്തില്‍ ശീതീകരിച്ച് സൂക്ഷിച്ച അണ്ഡങ്ങള്‍ ഏറ്റവും ഉപകാരപ്പെടുക.












Click it and Unblock the Notifications