കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്തയിലും ശബരിമലയ്ക്ക് സമാന പ്രക്ഷോഭം.... കാളി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് വിലക്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: ശബരിമല പ്രക്ഷോഭത്തിന് സമാനമായ പ്രക്ഷോഭവുമായി കൊല്‍ക്കത്തയിലെ കാളി ക്ഷേത്രം. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തുള്ള ഏത് ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് കയറാമെന്നിരിക്കെ ഇവിടെ ഇപ്പോഴും സ്ത്രീകള്‍ക്ക് വിലക്ക് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്ത് വന്നാലും ഒരു സ്ത്രീയെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്നാണ് പൂജാരിമാരുടെ നിലപാട്. കാളി പൂജയില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനാണ് വിലക്കുള്ളത്. കാളി പൂജ നടക്കുന്ന പന്തലില്‍ പ്രവേശിക്കാനും ഇവര്‍ക്ക് സാധിക്കില്ല. 34 വര്‍ഷമായി തുടരുന്ന ആചാരം ലംഘിക്കാനാവില്ലെന്നാണ് ക്ഷേത്രസമിതി പറയുന്നത്. കാളി പൂജ കമ്മിറ്റിയും സ്ത്രീകളെ തടയുമെന്ന നിലപാടിലാണ്.

1

താരപീഠത്തിലെ തന്ത്രിമാരാണ് ഇവിടെ കാളി പൂജ നടത്താറുള്ളത്. സ്ത്രീകളെ ഇവിടെ പ്രവേശിപ്പിക്കുകയോ ക്ഷേത്രത്തിലെ എന്തെങ്കിലും വസ്തുക്കളില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ നാട് നശിക്കുകമെന്നാണ് പ്രവചനം. അതേസമയം നവംബര്‍ ആറിനാണ് ഇവിടെ കാളി പൂജ നടക്കുന്നത്. കൊല്‍ക്കത്തയിലെ ഭിര്‍ഭൂം ജില്ലയിലാണ് ക്ഷേത്രമുള്ളത്. കാളി പൂജാ കമ്മിറ്റിയില്‍ വനിതകളും അംഗങ്ങളായിട്ടുണ്ട്. എന്നാല്‍ ഇവരെ പന്തലില്‍ പ്രവേശിപ്പിക്കാറില്ല. സ്ത്രീയായ ദേവിയെ ആരാധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് എന്തുകൊണ്ട് ചോദ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം പൂജ നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാന്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ശബരിമലയിലെ പ്രക്ഷോഭങ്ങള്‍ക്ക് സമാനമായ രീതിയിലേക്ക് ഇതും മാറുമെന്നാണ് റിപ്പോര്‍ട്ട്.

ശബരിമല ദര്‍ശനത്തിനായി ചേര്‍ത്തല സ്വദേശിനി...... സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിലെത്തിശബരിമല ദര്‍ശനത്തിനായി ചേര്‍ത്തല സ്വദേശിനി...... സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിലെത്തി

വ്യാജ വാർത്ത പടച്ച് വിട്ട ജനം ടിവിക്ക് പണി വരുന്നു, നിയമനടപടിക്കൊരുങ്ങി യുവതിവ്യാജ വാർത്ത പടച്ച് വിട്ട ജനം ടിവിക്ക് പണി വരുന്നു, നിയമനടപടിക്കൊരുങ്ങി യുവതി

English summary
kolkata temple not allowed women inside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X