ഫെയ്സ്ബുക്ക് ലൈവിലൂടെ കാമുകന് മുന്നില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചു
കൊല്‍ക്കത്ത: കാമുകനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടി തൂങ്ങിമരിച്ചു. കാമുകന് കാണാനായി ഫെയ്സ്ബുക്ക് ലൈവ് ഇട്ടശേഷം ആയിരുന്നു 18കാരി ആത്മഹത്യ ചെയ്തത്. പശ്ചിമബംഗാളിലെ സൗത്ത് 24 പാരഗനാസ് ജില്ലയിലാണ് സംഭവം. ശനിയാഴ്ച്ച കാമുകനെ കണ്ട് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും റൂം തുറക്കാത്തതിനേ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ റൂം തുറന്നപ്പോള്‍ പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫെയ്സ്ബുക്ക് ലൈവ് ഓണ്‍ ചെയ്തതിന് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നുവെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സുഹൃത്തിനെ കണ്ടതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അധികമാരോടും സംസാരിച്ചിരുന്നില്ല.

പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായും കുട്ടിയുടെ അമ്മ പോലീസില്‍ മൊഴി നല്കി.പുലര്‍ച്ചേ 1.30 വരെ കുട്ടിയുടെ മുറിയില്‍ വെളിച്ചം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. അര്‍ദ്ധരാത്രിവരെ കാമുകനുമായി നടത്തിയ ചാറ്റ് തര്‍ക്കത്തിലാണ് കലാശിച്ചതെന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധന നടത്തിയതില്‍ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications