Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ ബലാത്സംഗം ചെയ്യുന്നത് ആ രണ്ട് പേരും നോക്കി നിന്നു, കാല് പിടിച്ച് കേണിട്ടും വിട്ടില്ല'

കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായ വിദ്യാർത്ഥി നൽകിയ പരാതിയിലെ വിവരങ്ങൾ പുറത്ത്. പ്രതി തന്നെ പീഡിപ്പിക്കുന്നത് മറ്റ് രണ്ട് പ്രതികളും നോക്കി നിന്നുവെന്നും കാല് പിടിച്ച് കരഞ്ഞിട്ടും തന്നെ വിടാൻ അവർ കൂട്ടാക്കിയില്ലെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് പെൺകുട്ടി പരാതി നൽകിയത്. പ്രതികളെ ജെ, എം, പി എന്നിങ്ങനെയാണ് പരാതിയിൽ പരാമർശിച്ചിരിക്കുന്നത്.

' വൈകീട്ട് തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗത്തിന്റെ യോഗത്തിന് ശേഷം 7.30 ഓടെയാണ് പ്രതികൾ തന്നെ പീഡിപ്പിച്ചത്. ഗാർഡ് റൂമിൽ ലോക്ക് ചെയ്യുകയായിരുന്നു. ഞാൻ ശക്തമായി എതിർത്തു, എന്നെ വിടാൻ കരഞ്ഞ് അപേക്ഷിച്ചു, എന്നെ വിടാൻ ഞാൻ അയാളുടെ കാല് പിടിച്ച് കരഞ്ഞു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവൻ നിർബന്ധിച്ചു. എനിക്കത് ചെയ്യാൻ കഴിയില്ല, എനിക്കൊരു കാമുകൻ ഉണ്ടെന്ന് പറഞ്ഞു. ആ സമയത്ത് എനിക്ക് പാനിക്ക് അറ്റാക്ക് സംഭവിച്ചു. ശ്വാസം കിട്ടാതായി, ഒരു ഇൻഹേലറിനായി ഞാൻ അപേക്ഷിച്ചു.

law2-

ഇതോടെ ജെ എമ്മിനോടും പിയോടും അകത്ത് വരാൻ ആവശ്യപ്പെട്ടു. ഞാൻ അവരോടും സഹായം അഭ്യർത്ഥിച്ചു. എനിക്കൊരു ഇൻഹേലർ എത്തിച്ച് നൽകുമോയെന്ന് അഭ്യർത്ഥിച്ചു. എം എനിക്ക് അത് എത്തിച്ചു നൽകി, അതിന് ശേഷമാണ് എനിക്ക് ആശ്വാസമായത്', പെൺകുട്ടി പരാതിയിൽ പറഞ്ഞു. പെൺകുട്ടി പ്രതികളുടെ കൈയ്യിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ തന്നെ വീണ്ടും പ്രതികൾ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു. 'ഓടി രക്ഷപ്പെടാൻ നോകിയപ്പോൾ ജെ എന്നെ പിടികൂടി, എന്നെ വിവസ്ത്രയാക്കി, ബലാത്സംഗം ചെയ്തു. ഞാൻ തിരിച്ച് ശക്തമായി പ്രതികരിച്ചപ്പോൾ എന്നെ ബ്ലാക്ക്മെയിൽ ചെയ്തു. പ്രധാന ഗേറ്റ് അടഞ്ഞിരിക്കുകയായിരുന്നു. ഗാർഡ് നിസാഹയനായിരുന്നു. അദ്ദേഹം സഹായിച്ചില്ല.

ജെ എന്നെ ബലമായി ബലാത്സംഗം ചെയ്തു, എമ്മും പിയും ഇതെല്ലാം കണ്ട് നോക്കി നിന്നു,ഈ സമയത്തും അവർ തന്നെ ഹോക്കി കൊണ്ട് തലക്കടിച്ചു, 10.30യോടെയാണ് അവർ തന്നെ പോകാൻ അനുവദിച്ചത്. അധികൃതരെ അറിയികരുതെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ എനിക്ക് നീതി കിട്ടണമെന്ന് ഇന്ന് ഞാൻ തീരുമാനിച്ചു. ഒരു നിയമ വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ ഇപ്പോൾ ഒരു ഇപയാണ്, എനിക്ക് എത്രയും പെട്ടെന്ന് നീതി ലഭിക്കണം', അവർ പരാതിയിൽ പറഞ്ഞു.

കൊൽക്കത്തയിലെ കസ്ബ മേഖയില്‍ പ്രവർത്തിക്കുന്ന കോളേജിലാണ് ദാരുണമായ സംഭവം നടന്നത്. മനോജിത് മിശ്ര, സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇതില്‍ രണ്ടുപേര്‍ കോളേജ് വിദ്യാര്‍ഥികളും മൂന്നാമന്‍ കോളേജ് ജീവനക്കാരനുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+