കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം എംപിയായ എൻകെ പ്രേമചന്ദ്രന് കൊവിഡ്, ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

ദില്ലി: എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍എസ്പി നേതാവും കൊല്ലത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ പ്രേമചന്ദ്രന് ഇന്നലെ ആണ് കൊവിഡ് പരിശോധന നടത്തിയത്. ഇന്ന് ഉച്ചയോടെ ഫലം വന്നപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്നത് സ്ഥിരീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രേമചന്ദ്രന്‍ ദില്ലിയില്‍ ആണുളളത്. കൊവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്വന്തം കാര്യം നോക്കി തിരികെ വരാൻ... ലജ്ജയില്ലേ! ഭാമയും സിദ്ധിഖും അടക്കമുളളവർക്കെതിരെ രേവതി സമ്പത്ത്സ്വന്തം കാര്യം നോക്കി തിരികെ വരാൻ... ലജ്ജയില്ലേ! ഭാമയും സിദ്ധിഖും അടക്കമുളളവർക്കെതിരെ രേവതി സമ്പത്ത്

എംപി തന്നെയാണ് കൊവിഡ് പോസിറ്റീവായ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എൻകെ പ്രേമചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ഇന്ന് നടന്ന പരിശോധനയിൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സക്കായി ന്യുഡല്‍ഹി AIIMSൽ അഡ്മിറ്റ് ആകുന്നു. ഞാനുമായി കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പ്രോട്ടോക്കാള്‍ പ്രകാരമുളള തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്''.

nkp

കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രേമചന്ദ്രന്‍ പങ്കെടുത്തിരുന്നു. മാത്രമല്ല സെപ്റ്റംബര്‍ 16ന് ലോക്‌സഭാ ചെയറിലും ഇരുന്നിരുന്നു. പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അദ്ദേഹവുമായി സമ്പര്‍കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ലോക്‌സഭയിലേയും രാജ്യസഭയിലേയും നിരവധി അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി നിതിന്‍ ഗഡ്കരി അടക്കമുളളവര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കൊവിഡ് ബാധിച്ചിരുന്നു. അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാനാണ് തീരുമാനം. കൊവിഡ് കാരണം വൈകിയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. മാസ്‌കും സാമൂഹിക അകലം പാലിക്കലും അടക്കമുളള നിയന്ത്രണങ്ങള്‍ പാലിച്ചാണ് സമ്മേളനം നടത്തുന്നത്.

English summary
Kollam MP NK Premachandran confirmed Covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X