Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ വാഹനപകടം; അമ്മയും മകനുമടക്കം നാല് മലയാളികള്‍ മരിച്ചു

ബെംഗളൂരു: മാറത്തഹള്ളിയിലുണ്ടായ വാഹനപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന്‌പേര്‍ ഉള്‍പ്പടേ നാല് മലയാളികള്‍ മരിച്ചു. ഇന്നലെ വൈകീട്ട് നാലിന് മാറത്തഹള്ളി ഔട്ടര്‍റിങ്ങ് റോഡില്‍ ദൊഡ്ഡെനഗുണ്ടിയിലാണ് അപകടം. കൊല്ലം ചവറ സ്വദേശികളായ കുട്ടന്‍തറ മേഴ്‌സി ജോസഫ് മോറിസ് (48), മകന്‍ ലെവിന്‍ (22) മേഴ്‌സിയുടെ ഭര്‍ത്താവ് ജോസഫിന്റെ സഹോദരി എല്‍സമ്മ (54) മുബൈംയില്‍ താമസക്കാരനായ ബ്രിട്ടോ മോറിസിന്റെ ഭാര്യ റീന (52) എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ശ്രീജ എന്ന യുവതിക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബെംഗളൂരും മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് വന്നിടിക്കുകയായിരുന്നു. ലെവിനാണ് വാഹനം ഓടിച്ചിരുന്നത്. ജോസഫിന്റെ സഹോദരന്‍ ബേബിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അകടം ഉണ്ടായത്. വര്‍ഷങ്ങാളായി ബെംഗളൂരുവില്‍ സ്ഥിരതാമസം നടത്തുന്നവരാണ് ജോസഫും കുടുംബവും.

accident

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+