Get Updates
Get notified of breaking news, exclusive insights, and must-see stories!

നയന്‍താര നിത്യാനന്ദയുടെ ആശ്രമത്തില്‍ പോകുമോ?

ചെന്നൈ: തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര സിനിമയിലെത്തിയതുമുതല്‍ വാര്‍ത്തകളിലെ സജീവ സാന്നിദ്ധ്യമാണ്. അഭിനയംകൊണ്ടു മാത്രമല്ല, പ്രണയവും പ്രണയ പരാജയവുമെല്ലാം അടിക്കടി ഉണ്ടാകുന്നതുകൊണ്ടുതന്നെ അവര്‍ ഗോസിപ്പ് കോളമെഴുത്തുകാരുടെ പ്രിയനടിയായി മാറി. ഏറ്റവും ഒടുവില്‍ വിവാദസ്വാമി നിത്യാനന്ദയുമായി ബന്ധപ്പെടുത്തിയാണ് നയന്‍താരയെ ചിലര്‍ വാര്‍ത്തകളിലേക്ക് വലിച്ചഴയ്ക്കുന്നത്.

ജീവിത്തിലും സിനിമയിലുമെല്ലാം തകര്‍ച്ചയെ നേരിടുന്ന നടിമാരുടെ ആശാകേന്ദ്രമായ നിത്യാനന്ദയുടെ ആശ്രമത്തിലേക്ക് നയന്‍താരയ്്ക്കും ക്ഷണം വന്നതായി ചിലര്‍ പറയുന്നു. മാനസികമായി തകര്‍ന്നിരിക്കുന്ന നയന്‍താരയെ തങ്ങളുടെ ആശ്രമത്തില്‍ വരികയാണെങ്കില്‍ യോഗയിലൂടെയും പരിചരണത്തിലൂടെയും ഊര്‍ജ്വസ്വലയാക്കിമാറ്റുമെന്ന് അറിയിച്ച് കത്തയച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

nithyananda-nayantara

തമിഴ് സിനിമയിലെ പ്രമുഖനായ ചിമ്പുവുമായിട്ടായിരുന്നു നയന്‍താരയുടെ ആദ്യം പ്രണയം രണ്ടുടലും ഒരുമനസുമായി കഴിഞ്ഞിരുന്ന ഇവരുടെ ചില രഹസ്യ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകരും പ്രണയം സ്ഥിതീകരിച്ചു. എന്നാല്‍ ആ പ്രണയം അവിചാരിതമായി തകര്‍ന്നതോടെ പ്രഭുദേവയുമായി നയന്‍സ് അടുപ്പത്തിലായി. വിവാഹത്തിനടുത്തുവരെയെത്തിയ ആ പ്രണയവും തകര്‍ന്നതോടെ നയന്‍താര മാനസികമായി തളര്‍ന്നു.

താനിനി ഒരിക്കലും പ്രണയിക്കില്ലെന്നുവരെ നയന്‍സ് അന്ന് പറഞ്ഞിരുന്നെങ്കിലും ചിമ്പുവുമായി വീണ്ടും അടുത്തതോടെ പഴയ പ്രണയം വീണ്ടും തളിരിടുകയാണെന്ന് പാപ്പരാസികള്‍ എഴുതി. അതിനിടയിലാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍നിന്നും ക്ഷണം. വിവാദസ്വാമിയാണെങ്കിലും പല
നടിമാരും ഇപ്പോഴും ആശ്രമത്തില്‍ അഭയം ചോദിച്ചെത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും, നയന്‍താര നിത്യാനന്ദയുടെ ചൂണ്ടക്കൊളുത്തില്‍ കുടുങ്ങില്ലെന്നുതന്നെയാണ് അവരുടെ ആരാധകരുടെ വിശ്വാസം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+