Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊമോഡോ ഡ്രാഗൺസ്, ചീറ്റകൾ... ഗുജറാത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൃഗശാല സ്ഥാപിക്കാൻ അംബാനി

അഹമ്മദാബാദ്; ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തിൽ സ്ഥാപിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്. ജാംനഗർ ജില്ലയിലാണ് ൽ 280 ഏക്കർ മൃഗശാലയും മൃഗസംരക്ഷണ സങ്കേതവും ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആന്റ് റിഹാബിലിറ്റേഷൻ കിംഗ്ഡം" എന്ന പേരിൽ നിർമ്മിക്കുന്നത്.

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ പ്രത്യേക താത്പര്യത്തോടെയുള്ള പദ്ധതിയാണ് മൃഗശാല. റിലയൻസിന്റെ ടെലികോം വിഭാഗമായ ജിയോയിലെ ബോർഡ് അംഗമാണ് അനന്ത്. ജാംനഗറിലെ കമ്പനിയുടെ റിഫൈനറിക്ക് സമീപമാണ് മൃഗശാല ഒരുങ്ങുനന്ത്.ആഫ്രിക്കൻ സിംഹങ്ങൾ, പിഗ്മി ഹിപ്പോ, ബംഗാൾ കടുവകൾ, കൊമോഡോ ഡ്രാഗണുകൾ എന്നിവയുൾപ്പെടെ ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള നൂറോളം ഇനം മൃഗങ്ങൾ, പക്ഷികൾ എന്നിവ മൃഗശാലയിൽ ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെട്ടു.

ambani-1537

തദ്ദേശ ഭരണകൂടത്തിന് സഹായകരമാകും വിധം മൃഗങ്ങൾക്കായുള്ള റെസ്ക്യൂ കേന്ദ്രവും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും. 2023 ൽ മൃഗശാല പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം എത്ര കോടി ചെലവിലാണ് മൃഗശാല ഒരുങ്ങുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 8000 കോടി ഡോളറിന്റെ ആസ്തിയുള്ള അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിലെ ഏറ്റവും പുതിയ സംരംഭമാണ് ഇപ്പോൾ ഒരുങ്ങുന്ന മൃഗശാല.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+