Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷീന ബോറ കേസ്; മാധ്യമ വാര്‍ത്തകള്‍ മടുപ്പിക്കുന്നതാണെന്ന് കൊങ്കണ സെന്‍ ശര്‍മ

മുംബൈ: അടുത്തകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഷീന ബോറ കൊലക്കേസിലെ മാധ്യമ വാര്‍ത്തകള്‍ മടുപ്പിക്കുന്നതാണെന്ന് ബോളിവുഡ് നടി കൊങ്കണ സെന്‍ ശര്‍മ. വസ്തുനിഷ്ടമല്ലാതെയാണ് പല വാര്‍ത്തകളും. ഊഹാപോഹങ്ങള്‍ വെച്ച് കഥമെനയുന്ന തരത്തിലാണ് മാധ്യമങ്ങളില്‍ കാണുന്നതെന്നും കൊങ്കണ പറഞ്ഞു.

തുടക്കത്തില്‍ വിഷയം താന്‍ ശ്രദ്ധിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ശ്രദ്ധിക്കാറേയില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൊങ്കണ പറഞ്ഞു. ചില ചെറിയ കാര്യങ്ങള്‍ മാത്രമേ കേസില്‍ ഉള്ളൂ എന്നാണ് താന്‍ കരുതുന്നത്. നേരത്തെ വിവാദമായ ആരുഷി തല്‍വാര്‍ കേസുമായി ഇതിന് സാമ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കൊങ്കണ പറഞ്ഞു.

konkonasensharma

ആരുഷി തല്‍വാര്‍ ഇരട്ടക്കൊലക്കേസ് സിനിമയാകുമ്പോള്‍ അതില്‍ നായികയാകാന്‍ ഒരുങ്ങുന്നത് കൊങ്കണയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനിടെയാണ് ഷീന ബോറക്കേസില്‍ കൊങ്കണ പ്രതികരിച്ചത്. ആരുഷി തല്‍വാര്‍ ആയി അഭിനയിക്കുന്നത് മികച്ച ഒരു റോള്‍ ആണെന്നതുകൊണ്ടാണെന്ന് കൊങ്കണ വ്യക്തമാക്കി.

വളരെയേറെ ശ്രദ്ധിക്കപ്പെട്ടതും ദുരൂഹത നിറഞ്ഞതും ഒട്ടേറെ ക്രൈമുകള്‍ ഉണ്ടായതുമാണ് ആരുഷിയുടെ കേസ്. തെളിവുകള്‍ കെട്ടുപിണഞ്ഞു കിടക്കുന്നത് അന്വേഷണസംഘം അവയുടെ ചുരുള്‍ നിവര്‍ത്തുന്നതും തന്നെ ആകര്‍ഷിച്ചെന്ന് കൊങ്കണ പറഞ്ഞു. കരിയറിലെ മികച്ച ഒരു കഥാപാത്രമായിരിക്കും ആരുഷി തല്‍വാര്‍ എന്നും കൊങ്കണ സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+