സരിതയോട് മാപ്പ്; കൊറിയക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ഇഞ്ചിയോണ്‍: എതിരാളിയെ ബോക്സിംഗ് റിങ്ങില്‍ ഇടിച്ചിട്ടിട്ടും മത്സരഫലം പ്രതികൂലമായതിനെ തുടര്‍ന്ന് പ്രതിഷേധിച്ച ഇന്ത്യന്‍ ബോക്സിങ് താരം സരിതാ ദേവിയോട് മാപ്പുപറഞ്ഞ കൊറിയക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. സരിതാ ദേവിയുടെ ഫേസ്ബുക്ക് പേജില്‍ ദിയോഗോ ഹോങ് എന്ന ദക്ഷിണ കൊറിയക്കാരനാണ് രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി മാപ്പപേക്ഷിക്കുന്നതായി പറഞ്ഞത്.
സരിതയില്‍ നിന്നും മെഡല്‍ തട്ടിയെടുത്തത് വിഷമകരമാണ്, മത്സരം കണ്ടവര്‍ക്ക് ആരാണ് വിജയിയെന്ന് വ്യക്തമാണ്. ഭൂരിഭാഗം കൊറിയക്കാരും സംഭവത്തില്‍ ലജ്ജിതരാണെന്നും കൊറിയയെ ഈ കാര്യത്തില്‍ വെറുക്കരുതെന്നും വികാരപരമായി എഴുതിയ കുറിപ്പില്‍ ദിയോഗോ ഹോങ് പറയുന്നു. സരിതാ ദേവി തന്റെ മെഡല്‍ നിരസിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

അതിനിടെ മെഡല്‍ദാനവേളയില്‍ നിരസിച്ച വെങ്കലമെഡല്‍ സരിതാദേവി സ്വീകരിച്ചു. ഒളിമ്പിക്സ് കൗണ്‍സില്‍ ഓഫ് ഏഷ്യയും ഇന്ത്യന്‍ ഒഫീഷ്യല്‍സും സരിതയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് മെഡല്‍ സ്വീകരിച്ചത്. മെഡല്‍ സ്വീകരിച്ച കാര്യം സരിതാ ദേവി സ്ഥിതീകരിച്ചിട്ടുണ്ട്. വികാരപരമായാണ് താന്‍ പെരുമാറിയതെന്ന് ഒഫീഷ്യല്‍സിനെ ബോധ്യപ്പെടുത്തിയതായി സരിത പറഞ്ഞു. ഇതോടെ സംഭവത്തില്‍ സരിതയ്ക്കെതിരായ അച്ചടക്ക നടപടിക്ക് സാധ്യത കുറഞ്ഞു.
57 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച സരിതയെ സെമി ഫൈനലിലാണ് റഫറിമാരുടെ പക്ഷപാതിത്വപരമായ തീരുമാനത്തില്‍ പുറത്താക്കിയത്. എതിരാളിക്കെതിരെ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയശേഷമായിരുന്നു സരിതയുടെ പുറത്താകല്‍. ഇതേത്തുടര്‍ന്ന് സരിത മെഡല്‍ദാനവേളയില്‍ മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. തനിക്കു കിട്ടിയ മെഡല്‍ കൊറിയന്‍ താരത്തിന് നല്കി പ്രതിഷേധിക്കുകയായിരുന്നു സരിത ദേവി.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications