കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയോട് മാപ്പ്; കൊറിയക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

  • By Gokul
Google Oneindia Malayalam News

ഇഞ്ചിയോണ്‍: എതിരാളിയെ ബോക്‌സിംഗ് റിങ്ങില്‍ ഇടിച്ചിട്ടിട്ടും മത്സരഫലം പ്രതികൂലമായതിനെ തുടര്‍ന്ന് പ്രതിഷേധിച്ച ഇന്ത്യന്‍ ബോക്‌സിങ് താരം സരിതാ ദേവിയോട് മാപ്പുപറഞ്ഞ കൊറിയക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. സരിതാ ദേവിയുടെ ഫേസ്ബുക്ക് പേജില്‍ ദിയോഗോ ഹോങ് എന്ന ദക്ഷിണ കൊറിയക്കാരനാണ് രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി മാപ്പപേക്ഷിക്കുന്നതായി പറഞ്ഞത്.

സരിതയില്‍ നിന്നും മെഡല്‍ തട്ടിയെടുത്തത് വിഷമകരമാണ്, മത്സരം കണ്ടവര്‍ക്ക് ആരാണ് വിജയിയെന്ന് വ്യക്തമാണ്. ഭൂരിഭാഗം കൊറിയക്കാരും സംഭവത്തില്‍ ലജ്ജിതരാണെന്നും കൊറിയയെ ഈ കാര്യത്തില്‍ വെറുക്കരുതെന്നും വികാരപരമായി എഴുതിയ കുറിപ്പില്‍ ദിയോഗോ ഹോങ് പറയുന്നു. സരിതാ ദേവി തന്റെ മെഡല്‍ നിരസിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

sarita-devi

അതിനിടെ മെഡല്‍ദാനവേളയില്‍ നിരസിച്ച വെങ്കലമെഡല്‍ സരിതാദേവി സ്വീകരിച്ചു. ഒളിമ്പിക്‌സ് കൗണ്‍സില്‍ ഓഫ് ഏഷ്യയും ഇന്ത്യന്‍ ഒഫീഷ്യല്‍സും സരിതയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് മെഡല്‍ സ്വീകരിച്ചത്. മെഡല്‍ സ്വീകരിച്ച കാര്യം സരിതാ ദേവി സ്ഥിതീകരിച്ചിട്ടുണ്ട്. വികാരപരമായാണ് താന്‍ പെരുമാറിയതെന്ന് ഒഫീഷ്യല്‍സിനെ ബോധ്യപ്പെടുത്തിയതായി സരിത പറഞ്ഞു. ഇതോടെ സംഭവത്തില്‍ സരിതയ്‌ക്കെതിരായ അച്ചടക്ക നടപടിക്ക് സാധ്യത കുറഞ്ഞു.

57 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച സരിതയെ സെമി ഫൈനലിലാണ് റഫറിമാരുടെ പക്ഷപാതിത്വപരമായ തീരുമാനത്തില്‍ പുറത്താക്കിയത്. എതിരാളിക്കെതിരെ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയശേഷമായിരുന്നു സരിതയുടെ പുറത്താകല്‍. ഇതേത്തുടര്‍ന്ന് സരിത മെഡല്‍ദാനവേളയില്‍ മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. തനിക്കു കിട്ടിയ മെഡല്‍ കൊറിയന്‍ താരത്തിന് നല്‍കി പ്രതിഷേധിക്കുകയായിരുന്നു സരിത ദേവി.

English summary
Korean says sorry to Indian boxer Saritha Devi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X