Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ മോചനം; ജാമ്യം ലഭിച്ച കവി വരവ റാവു ആശുപത്രിവിട്ട് വീട്ടിലേക്ക് മടങ്ങി

മുംബൈ: ഭീമ കൊറോഗാവ് കേസില്‍ കുറ്റാരോപിതനായ തെലുങ്കു കവി വരവ റാവുവിന് ദിവസങ്ങള്‍ക്ക് മുമ്പ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ആശുപത്രിവിട്ട് വീട്ടിലേക്ക് മടങ്ങി. ശനിയാഴ്ച 11.45ഓടെയാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. വരവ റാവുവിന്റെ ചിത്രം പങ്കുവച്ച് അദ്ദേഹത്തിന്റെ അഭിഭാഷക ഇന്ദിര ജയ്‌സിംഗാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.

 Varava Rao

ആരോഗ്യവും പ്രായധിക്യവും കണക്കിലെടുത്ത് കഴിഞ്ഞ മാസം 22നാണ് വവര റാവുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആറ് മാസത്തേക്കായിരുന്നു ഇടക്കാല ജാമ്യം. സ്വന്തമായി 50000 രൂപ കെട്ടിവയ്ക്കുന്നതിനും ഇതേ തുകയില്‍ രണ്ട് ആള്‍ ജാമ്യവും വേണമെന്ന ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ കൊറോണ വൈറസ് കാരണം ആള്‍ജാമ്യത്തിന് ആളെ കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇളവ് തേടി റാവു വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ റാവുവിന്റെ ആവശ്യം എന്‍ ഐ എ എതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് രണ്ട് ആള്‍ ജാമ്യത്തിന് പകരം തല്‍ക്കാലം 50000 രൂപ കെട്ടിവച്ച് ജാമ്യത്തിലിറങ്ങാന്‍ വരവ റാവുവിന് ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, മനീഷ് പിതാലെ എന്നിവരുടെ ബെഞ്ച് അനുമതി നല്‍കുകയായിരുന്നു. 2018 ലായിരുന്നു യുഎപിഎ നിയമ പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തി വരവ റാവു അറസ്റ്റിലായത്.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

തുടര്‍ന്ന് ജയിലിലായതോടെ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകുകയായിരുന്നു. ജയില്‍ അധികൃതര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+