കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിക്കറ്റ് ബുക്കിംഗ്, ജിഎസ്ടി.. 35 രൂപ റീഫണ്ടിങ്, എഞ്ചിനീയറെ റെയില്‍വേ ചുറ്റിച്ചത് ഒരുവര്‍ഷം, നോ രക്ഷ

സര്‍വീസ് ടാക്‌സിന്റെ പേരില്‍ റെയില്‍വേയുടെ കൊള്ള

Google Oneindia Malayalam News

ജെയ്പൂര്‍: റെയില്‍വേ തന്ന എട്ടിന്റെ പണിയില്‍ യുവാവ് കുരുക്കില്‍. ഒരു റീഫണ്ടിങുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ മുഴുവന്‍ നടന്നിരിക്കുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് ദില്ലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതാണ് യുവാവ്. ഇതിന് 765 രൂപയാണ് യുവാവ് അടച്ചത്. എന്നാല്‍ ഈ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തപ്പോള്‍ 665 രൂപയാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. പണത്തില്‍ കുറവ് കണ്ടപ്പോള്‍ ഇയാള്‍ കാര്യം ശരിക്കും അന്വേഷിച്ചു. എന്നാല്‍ തുടക്കത്തില്‍ യാതൊരു മറുപടിയും ഇയാള്‍ക്ക് ലഭിച്ചില്ല. ജിഎസ്ടിയുടെയും സര്‍വീസ് ടാക്‌സിന്റെ പേരില്‍ യാത്രക്കാരെ വഞ്ചിക്കുകയായയായിരുന്നു റെയില്‍വേ എന്നാണ് സൂചന.

സത്യം പറഞ്ഞാല്‍ 700 രൂപയാണ് ഇയാള്‍ക്ക് റീഫണ്ടിങായി ലഭിക്കേണ്ടത്. എന്നാല്‍ മനോഹരമായി റെയില്‍വേ ഇയാളെ പറ്റിക്കുകയായിരുന്നു. പിന്നീട് പലതവണ ഇക്കാര്യം അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ നമ്മുടെ എഞ്ചിനീയര്‍ അത് വിട്ടുകളയാന്‍ ഭാവമില്ലായിരുന്നു. പിന്നീട് എട്ടിന്റെ പണികളാണ് റെയില്‍വേക്ക് കിട്ടിയത് എന്നതാണ് യാഥാര്‍ത്ഥ്യം.

റെയില്‍വേ പറ്റിച്ചു

റെയില്‍വേ പറ്റിച്ചു

റെയില്‍വേയുടെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനോടാണ് ഇയാള്‍ അടച്ച പണത്തിന് റീഫണ്ടിംഗ് ചോദിച്ചത്. സുജീത്ത് സ്വാമി എന്നാണ് എഞ്ചിനീയറുടെ പേര്. ഇയാള്‍ കോട്ടയിലാണ് ജോലി ചെയ്യുന്നത്. പണത്തിന്റെ കുറവ് കണ്ടതോടെ ഇയാള്‍ ലോക് അദാലത്തില്‍ പരാതി നല്‍കി. റെയില്‍വേ പറ്റിച്ചു എന്ന് ബോധ്യപ്പെട്ടതോടെയാണ് ഇത്തരമൊരു കടുംകൈയ്ക്ക് ഇയാള്‍ മുതിര്‍ന്നത്. ലോക് അദാലത്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനം ഹാജരാകണമെന്ന് കാണിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും വെസ്റ്റ്-സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ക്കും നോട്ടീസയച്ചു. ഏപ്രില്‍ 2017ന് ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലില്‍ യാത്ര ചെയ്യാനായിരുന്നു സുജീത്ത് ടിക്കറ്റ് എടുത്തത്. അതും വെയ്റ്റിംഗ് ലിസ്റ്റിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്.

റീഫണ്ടിങ്.....

റീഫണ്ടിങ്.....

വെയ്റ്റിംഗ് ലിസ്റ്റാണെന്ന് അറിഞ്ഞതോടെയാണ് ഇയാള്‍ ടിക്കറ്റ് റദ്ദാക്കിയത്. പിന്നീട് ഇത് ജൂലൈ രണ്ടിന് മറ്റൊരു യാത്രയ്ക്കായി ഇയാള്‍ ബുക്ക് ചെയ്തു. ഇതും അദ്ദേഹത്തിന് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു. എന്നാല്‍ സ്വാഭാവികമായും ഇയാള്‍ക്ക് ലഭിക്കേണ്ട റീഫണ്ടിങ് ലഭിച്ചില്ലെന്നാണ് ആരോപണം. 700 രൂപ ലഭിക്കേണ്ടപ്പോള്‍ തനിക്ക് 665 രൂപ ലഭിച്ചതിന്റെ കാരണങ്ങള്‍ റെയില്‍വേയോട് തിരക്കിയപ്പോള്‍ തലതിരിഞ്ഞ മറുപടിയാണ് ലഭിച്ചത്. ഈ പണം സര്‍വീസ് ടാക്‌സായി ഈടാക്കിയതെന്നാണ് റെയില്‍വേ പറയുന്നത്. ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പാണ് ടിക്കറ്റ് റദ്ദാക്കിയത്. എന്നിട്ടും പണം ഈടാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് സുജീത്ത് പറയുന്നു. അതേസമയം മെയ് 28നാണ് ഈ കേസില്‍ അന്തിമ വിധി പറയുന്നത്.

റെയില്‍വേയെ ചുറ്റിച്ചു

റെയില്‍വേയെ ചുറ്റിച്ചു

പണം നഷ്ടപ്പെട്ട സംഭവത്തില്‍ റെയില്‍വേ ശരിക്കും സുജീത്ത് ചുറ്റിക്കുകയാണ് ചെയ്തത്. വെയ്റ്റിംഗ് ലിസ്റ്റ് പട്ടികയില്‍ പേരുള്ള എന്റെ കൈയ്യില്‍ നിന്ന് 100 രൂപ റീഫണ്ടിങായി റെയില്‍വേ സ്വന്തമാക്കിയത് അനധികൃതമായിട്ടാണെന്ന് സുജീത്ത് പറയുന്നു. 65 രൂപയാണ് യഥാര്‍ത്ഥ നിരക്ക്. വിവരാവകാശ നിയമപ്രകാരം ഈടാക്കാവുന്ന തുകയെത്രയെന്ന് സുജീത്ത് ഇക്കാര്യത്തില്‍ അന്വേഷിച്ചിരുന്നു. ഇതിന് ശേഷമാണ് റെയില്‍വേക്കെതിരെ പരാതി നല്‍കിയത്. അതേസമയം പരാതി വന്നതിനെ തുടര്‍ന്ന് തുക തിരിച്ച് നല്‍കുമെന്ന് റെയില്‍വേ പറഞ്ഞെങ്കിലും ഒന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്ന് സുജീത്ത് പറഞ്ഞു. വെറും 35 രൂപയല്ലേ എന്ന് കരുതി വിട്ടുകളയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരാവകാശ രേഖ

വിവരാവകാശ രേഖ

വിചിത്രമായ കാര്യങ്ങളാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ബുക്ക് ചെയ്യ്തിട്ട് ക്യാന്‍സല്‍ ചെയ്യുന്ന എല്ലാ ടിക്കറ്റുകളും ഒരു നിശ്ചിത തുക ഈടാക്കാറുണ്ടെന്ന് റെയില്‍വേ പറയുന്നു. ജിഎസ്ടിക്ക് മുമ്പ് ബുക്ക് ചെയ്യുകയും ജിഎസ്ടിക്ക് ശേഷം ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകള്‍ക്ക് സര്‍വീസ് ചാര്‍ജാണ് ഈടാക്കുക എന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. ക്ലറിക്കല്‍ ചാര്‍ജായി 65 രൂപയും സര്‍വീസ് ടാക്‌സായി 35 രൂപയുമാണ് ഈടാക്കുക. ഇതാണ് സുജീത്തിന്റെ കാര്യത്തിലും ഈടാക്കിയതെന്ന് റെയില്‍വേ മറുപടിയില്‍ പറയുന്നു. നേരത്തെ ജൂലായ് ഒന്നിന് ശേഷം റദ്ദാക്കിയ ടിക്കറ്റുകളുടെ മുഴുവന്‍് തുകയും റീഫണ്ട് ചെയ്യാനാണ് തീരുമാനമെന്നും റെയില്‍വേ മറുപടിയില്‍ പറഞ്ഞു.

നിരവധി പേര്‍

നിരവധി പേര്‍

സുജീത്ത് പരാതിയുമായി മുന്നോട്ട് പോയതോടെ റെയില്‍വേ ശരിക്കും പുലിവാല് പിടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. നിരന്തരം കേസുമായി പോവുന്നതിനാലാണ് സുജീത്തിന്റെ പണം റീഫണ്ട് ചെയ്യാമെന്ന് റെയില്‍വേക്ക് സമ്മതിക്കേണ്ടി വന്നത്. പക്ഷേ ഇതുവരെ ആ പണം തനിക്ക് ലഭിച്ചിട്ടില്ലാത്തതിനാല്‍ പരാതിയില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു എന്ന സുജീത്ത് പറയുന്നു. അതേസമയം റെയില്‍വേയുടെ ഇത്തരം പറ്റിക്കലുകള്‍ക്ക് ഇരയാവുന്ന ആദ്യത്തെയാളല്ല സുജീത്ത്. നിരവധി പേരാണ് ഈ തട്ടിപ്പില്‍ കുടുങ്ങിയിരിക്കുന്നത്. 9 ലക്ഷം യാത്രക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയ ശേഷം ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. ഇവര്‍ക്കൊക്കെ പണം നഷ്ടമായിട്ടുണ്ട്. ഇവരുടെ കൈയ്യില്‍ നിന്ന് ഈടാക്കിയ സര്‍വീസ് ടാക്‌സ് പ്രകാരം 3.34 കോടിയാണ് റെയില്‍വേയ്ക്ക് ലഭിച്ചത്.

സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും!! ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്നൊഴിവാക്കി!!സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും!! ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്നൊഴിവാക്കി!!

ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍....യോഗ പരിശീലകന്‍.. ലഹരിസംഘം!! നാട്ടുകാരുടെ മൊഴിയില്‍ ദുരൂഹത!!ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍....യോഗ പരിശീലകന്‍.. ലഹരിസംഘം!! നാട്ടുകാരുടെ മൊഴിയില്‍ ദുരൂഹത!!

English summary
Kota engineer struggling to get Rs 35 refund from Indian Railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X