കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികാരഭരിതമായ ആത്മഹത്യാ വീഡിയോ; കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി

  • By Anwar Sadath
Google Oneindia Malayalam News

ജയ്പുര്‍: വിദ്യാര്‍ഥികളുടെ കഴിവും ആഗ്രഹങ്ങളും കണക്കിലെടുക്കാതെ അവരെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആക്കാന്‍ മാതാപിതാക്കള്‍ തയ്യാറെടുക്കുന്ന കാലമാണിത്. ഇതിനായി ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കോച്ചിങ് സെന്ററുകളുള്ളത് രാജസ്ഥാനിലെ കോട്ടയിലാണ്. എഞ്ചിനീയറിങ് മെഡിക്കല്‍ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കാനായി രാജ്യത്തെ പലഭാഗത്തുനിന്നും മാതാപിതാക്കള്‍ കുട്ടികളെ ഇവിടെ എത്തിക്കാറുണ്ട്.

കടുത്ത പരിശീലനമുറകളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ ഒട്ടേറെ കുട്ടികളാണ് ഇവിടെ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളില്‍ പലരും പഠനത്തില്‍ ശരാശരിക്കാരാണ്. ഇവരെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് ഇവിടെ അയക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥിയുടെ ആത്മഹത്യയും ദേശീയ ശ്രദ്ധപിടിച്ചുപറ്റി.

suicide

മാതാപിതാക്കള്‍ക്ക് വികാര നിര്‍ഭരമായ ആത്മഹത്യാ വീഡിയോ തയ്യാറാക്കിയശേഷമായിരുന്നു അമന്‍ കുമാര്‍ ഗുപ്ത എന്ന വിദ്യാര്‍ഥി ചമ്പല്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. നിങ്ങളുടെ സ്വപ്‌നങ്ങല്‍ സഫലമാക്കാന്‍ തനിക്ക് കഴിയില്ലെന്നും നിങ്ങളെ ഞാന്‍ നാണക്കേടിലാക്കുമെന്ന് ഭയമുണ്ടെന്നും വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഈ വര്‍ഷം ഇത് പതിനാലാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണ് കോട്ടയില്‍ നടക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അറുപതോളം വിദ്യാര്‍ഥികള്‍ പഠനഭാരം താങ്ങാനാകാതെ കോട്ടയില്‍ ആത്മഹത്യ ചെയ്തതായാണ് കണക്ക്. ഓരോ വര്‍ഷവും രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള 1.5 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കോട്ടയില്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി എത്തുന്നത്.

English summary
Kota student’s video message to parents before suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X