Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് കണ്ണുരൂട്ടി, ജോസഫ് വഴങ്ങി; സെബാസ്റ്റ്യന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

കോട്ടയം: കേരള കോണ്‍ഗ്രസിന് അകത്തെ തര്‍ക്കം പരിഹരിച്ചതോടെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുത്തു. 22 അംഗ സമിതിയില്‍ 14 പേരുടെ പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ഒരംഗം മാത്രമുള്ള പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

കേരള കോണ്‍ഗ്രസ് എമ്മിന് അര്‍ഹതപ്പെട്ട പ്രസിഡന്‍റ് സ്ഥാനത്തിനത്തിനായി ജോസഫ്-ജോസ് വിഭാഗങ്ങള്‍ രംഗത്ത് എത്തിയതോടെ വലിയ പ്രതിസന്ധിയായിരുന്നു രൂപപ്പെട്ടത്. തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാതിരുന്നതോടെ ഇന്നലെ നടക്കേണ്ടിയിരുന്നു തിരഞ്ഞടുപ്പില്‍ നിന്ന് കോണ്‍ഗ്രസും ജോസ് കെ മാണി വിഭാഗവും വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ വന്നതിനാല്‍ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

 kerala congress

ക്വാറം തികഞ്ഞില്ലെങ്കിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് വരണാധികാരി വ്യക്തമാക്കിയതിനാല്‍ പ്രശ്നപരിഹാരത്തിനായി ഇന്നലെ രാത്രി വൈകിയും തിരക്കിട്ട കൂടിയാലോചനകളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കോട്ടയത്ത് നടന്നത്. ഒടുവില്‍ പ്രസിഡന്‍റ് സ്ഥാനം പങ്കിടാമെന്ന ധാരണയില്‍ ഇരുവിഭാഗവും എത്തുകയായിരുന്നു. ഇതനുസരിച്ച് 14 മാസം കാലാവധി ബാക്കിയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ ജോസ് കെ മാണി വിഭാഗത്തിന് ആദ്യത്തെ എട്ടുമാസവും പി ജെ ജോസഫ് വിഭാഗത്തിന് തുടര്‍ന്നുള്ള ആറ് മാസവും പ്രസിഡന്‍റ് സ്ഥാനം ലഭിക്കും.

ഈ തീരുമാനം ആദ്യം അംഗീകരിക്കാന്‍ ജോസഫ് വിഭാഗം തയ്യാറായിരുന്നില്ല. മുന്നണി വിടുമെന്ന മുന്നറിയിപ്പ് വരെ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒടുവില്‍ സമവായം സാധ്യമല്ലെങ്കില്‍ പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് അറിയിച്ചതോടെയാണ് ജോസഫ് വഴങ്ങുകയായിരുന്നു. പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി കോട്ടയം ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+