കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ വിമര്‍ശിച്ചതിന് 'രാജ്യദ്രോഹി'യാകേണ്ടി വന്ന കോവന്‍റെ പാട്ടുകള്‍, ഇത് വെറും പാട്ടല്ല, കാണൂ

Google Oneindia Malayalam News

ചെന്നൈ: ഒരു ഭരണകൂടം അത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവൃത്തിച്ചില്ലെങ്കില്‍ ആ രാജ്യത്തെ ഓരോ പരൗരനും ഭരണ കൂടത്തെ വിമര്‍ശിയ്ക്കാന്‍ അവസരമുണ്ടാകും. വിമര്‍ശനം പലവിധത്തിലാണ്. വാക്കിലൂടെ പ്രവൃത്തിയിലൂടെ പാട്ടിലൂടെ എഴുത്തിലൂടെ അങ്ങനെ.

മക്കള്‍ കലൈ ഇളക്കിയ കഴകം ( ജനകീയ കലാസാഹിത്യ വേദി) സ്ഥാപകനും നാടന്‍പാട്ട് കാലാകാരനും ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കോവാന്‍ എന്ന ശിവദാസിന്റെ അറസ്റ്റ് തമിഴ്‌നാടിനെ മാത്രമല്ല ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഓരോ വ്യക്തിയേയുമാണ് ഞെട്ടിച്ചത്. ജയലളിത സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ചതിനാണ് കോവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കിയത്.

Kovan

തെരുവ് നാടകങ്ങള്‍ക്ക് വേണ്ടി കോവന്‍ എഴുതിയ രണ്ട് പാട്ടുകളാണ് ഒക്ടോബര്‍ ആദ്യവാരത്തോടെ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. പാട്ടുകളില്‍ ഒന്ന് ജയലളിത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിയ്ക്കുന്നതാണ്. മറ്റൊരു പാട്ട് ജയലളിതയെ രൂക്ഷമായി വിമര്‍ശിയ്ക്കുന്നതാണ്. തമിഴ് അറിയാത്തവര്‍ക്ക് പോലും കോവന്റെ പാട്ടില്‍ ഭരണകൂടത്തോടുള്ള എതിര്‍പ്പ് എത്രത്തോളമുണ്ടെന്ന് മനസിലാകും. പാട്ട് കണ്ട് നോക്കൂ.

English summary
Kovan's songs viral on You Tube
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X