കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗളൂരുവിലെത്തിയ വിദേശികള്‍ക്ക് കോവിഡ്; ആശങ്കവേണ്ടെന്ന് അധികൃതര്‍

Google Oneindia Malayalam News

ബംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗളൂരുവിലെത്തിയ രണ്ട് വിദേശ പൗരന്മാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീതിക്കിടെയാണ് ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് വിദേശ പൗരന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

അടിയന്തര സാഹചര്യം വന്നാല്‍ നേരിടാന്‍ തയ്യാറാകണം; ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ്അടിയന്തര സാഹചര്യം വന്നാല്‍ നേരിടാന്‍ തയ്യാറാകണം; ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ്

ഇവരുടെ സാമ്പിളുകള്‍ വിസധ പിരശോധനക്കായി അയച്ചിട്ടുണ്ടെന്നും സ്രവപരിശോധനാഫലം വരാന്‍ 48 മണിക്കൂര്‍ എടുത്തേക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ പൗരന്മാരാണ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇന്ന് ബംഗളൂരു വിമാനത്താവളത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള 94 പേരാണ് ഇറങ്ങിയത്. ഇവരില്‍ രണ്ട് പേര്‍ക്കാണ് കേവിഡ് സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 584 പേരാണ് ഇന്ന് ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.- ബെംഗളൂരു റൂറല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ. ശ്രീനിവാസ് പറഞ്ഞു.

co

അതേസമയം കോവിഡ് നിയന്ത്രണങ്ങല്‍ കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് കര്‍ണാടക. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണമെന്നും പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണമെന്നും കോളേജുകളില്‍ കൂട്ടംകൂടുന്നതിനും പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയത് എങ്ങനെ... ഇതുവരെ നമുക്കറിയാവുന്ന വൈറസുകൾ?കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയത് എങ്ങനെ... ഇതുവരെ നമുക്കറിയാവുന്ന വൈറസുകൾ?

അതേസമയം കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെയും യൂറോപ്പിലെയും ഒമിക്രോണ്‍ വകഭേദത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്. ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ അടുത്ത 15 മുതല്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കേ സാഹചര്യം പരിഗണിച്ച് മാത്രം തീരുമാനം മതിയെന്ന നിലപാടാണ് പ്രധാനമന്ത്രി അറിയിച്ചത്.

പൊലീസിനെ കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെ കുറിച്ച് മറുപടി; പിണറായിയുടെ തന്ത്രം പഴകിയത്: വി മുരളീധരൻപൊലീസിനെ കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെ കുറിച്ച് മറുപടി; പിണറായിയുടെ തന്ത്രം പഴകിയത്: വി മുരളീധരൻ

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട പ്രധാനമന്ത്രി കുട്ടികള്‍ക്കടക്കം ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശിച്ചു. വാക്‌സിനേഷന്റെ രണ്ടാം ഡോസ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഹൈദരാബാദിലെ മഹാന്ദ്ര സര്‍വകലാശാലയില്‍ 30 വിദ്യാര്‍ത്ഥികളില്‍ 25 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജര്‍മനയില്‍ ആദ്യ ഓമിക്രോം രോഗബാധ സ്ഥിരീകരിച്ചു.

English summary
Kovid for foreigners who came to Bangalore from South Africa; Authorities said no worries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X