ദസറക്ക് ശേഷം ബംഗാളില്‍ കോവിഡ് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്രം
കല്‍ക്കത്ത: ദസറ ആഘോഷങ്ങള്‍ക്ക്് ശേഷം വെസ്റ്റ് ബംഗാളില്‍ കോവിഡ് കേസ് വര്‍ധിച്ചതിന് പിന്നാലെ ബംഗാള്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കേന്ദ്രം. ദര്‍ഗ പൂജ ആഘോഷങ്ങള്‍ ഒക്ടോബര്‍ 15ന് അവസാനിക്കുമ്പോഴേക്കും 217 കേസുകളാണ് ഒരാഴ്ച അവസാനിക്കുമ്പോഴേക്കും റിപ്പോര്‍ട്ട് ചെയ്തത്. തൊട്ട് മുമ്പത്തെയാഴ്ച 272 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏഴ് ദിവസത്തിനുള്ളില്‍ 20 മുതല്‍ 25 ശതമാനം വരെയാണ് രോഗികള്‍ വര്‍ധിച്ചത്. കൊല്‍ക്കത്തയില്‍ കഴിഞ്ഞ ആഴ്ചയിലെ പോസിറ്റീവിറ്റി നിരക്ക് 27 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 14 അവസാനിക്കുമ്പോഴേക്കും 5.6 ശതമാനം ഉണ്ടായിരുന്നത്. ഒക്ടോബര്‍ 21 ആയപ്പോഴേക്കും 7.1 ശതമാനമായി വര്‍ധിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ദിവസേനയുള്ള പുതിയകേസുകളിലും, നിരക്ക് കളിലും ആശങ്കയുണ്ടാക്കുന്ന രാജ്യത്തെ ചുരുക്കം ജില്ലകളിലൊന്നാണ് കൊല്‍ക്കത്തയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്, വെസ്റ്റ് ബംഗാള്‍ ആരോഗ്യ സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗത്തിന് എഴുതി കത്തില്‍ പറയുന്നു. കോവിഡ് കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ഡാറ്റകള്‍ സ്തിരമായി അപ്ഡേറ്റ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി എഴുതിയ കത്തില്‍ പറയുന്നു. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ബംഗാളില്‍ 20, 936 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 343 പേര് മരിച്ചതായി രേഖപ്പെടുത്തകയും ചെയ്തിട്ടുണ്ട്.
ദസറ ആഘോഷങ്ങല്ക്കിടയില് യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആള്ക്കാര് പങ്കെടുത്തത്. അത്കൊണ്ട് തന്നെ കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്പ്പറേഷന് സദാ ജാഗരൂകരായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ അവധി റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. ക്വാറന്റീന് കേന്ദ്രം തുറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോര്പ്പറേഷന് ചെയര്‍പേഴ്സണും മന്ത്രിയുമായ ഫര്‍ഹാദ് ഹക്കീം തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ കോവിഡ് കേസ് കുറഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുകയായിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത് കൊല്‍ക്കത്തയില്‍ സ്ഥിരീകരിക്കുന്ന കേസുകളില്‍ ഭൂരിഭാഗവും ലക്ഷണങ്ഹലിലാത്തവയാണ്.
ഇത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബംഗാളില്‍ ഇന്ന് 806 പേര്‍ക്ക് കോവിഡ് സ്ഥിരാകരിച്ചു. അതില്‍ 248 പേര് കൊല്‍ക്കത്തയില്‍ നിന്നാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ വലിയ രാതിയിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്കി. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചാവര്്കകാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. വാക്സിന് സ്വീകരിച്ചവര്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ പ്രതിരോധ ശേഷി ലഭിക്കുന്നില്ലെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് ആന്വേഷിക്കണമെന്ന് അവര്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു.
കമോണ്‍, ഹാന്‍ഡ്സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications