കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദസറക്ക് ശേഷം ബംഗാളില്‍ കോവിഡ് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്രം

Google Oneindia Malayalam News

കല്‍ക്കത്ത: ദസറ ആഘോഷങ്ങള്‍ക്ക്് ശേഷം വെസ്റ്റ് ബംഗാളില്‍ കോവിഡ് കേസ് വര്‍ധിച്ചതിന് പിന്നാലെ ബംഗാള്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കേന്ദ്രം. ദര്‍ഗ പൂജ ആഘോഷങ്ങള്‍ ഒക്ടോബര്‍ 15ന് അവസാനിക്കുമ്പോഴേക്കും 217 കേസുകളാണ് ഒരാഴ്ച അവസാനിക്കുമ്പോഴേക്കും റിപ്പോര്‍ട്ട് ചെയ്തത്. തൊട്ട് മുമ്പത്തെയാഴ്ച 272 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏഴ് ദിവസത്തിനുള്ളില്‍ 20 മുതല്‍ 25 ശതമാനം വരെയാണ് രോഗികള്‍ വര്‍ധിച്ചത്. കൊല്‍ക്കത്തയില്‍ കഴിഞ്ഞ ആഴ്ചയിലെ പോസിറ്റീവിറ്റി നിരക്ക് 27 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 14 അവസാനിക്കുമ്പോഴേക്കും 5.6 ശതമാനം ഉണ്ടായിരുന്നത്. ഒക്ടോബര്‍ 21 ആയപ്പോഴേക്കും 7.1 ശതമാനമായി വര്‍ധിക്കുകയായിരുന്നു.

co

200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന

കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ദിവസേനയുള്ള പുതിയകേസുകളിലും, നിരക്ക് കളിലും ആശങ്കയുണ്ടാക്കുന്ന രാജ്യത്തെ ചുരുക്കം ജില്ലകളിലൊന്നാണ് കൊല്‍ക്കത്തയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, വെസ്റ്റ് ബംഗാള്‍ ആരോഗ്യ സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗത്തിന് എഴുതി കത്തില്‍ പറയുന്നു. കോവിഡ് കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ഡാറ്റകള്‍ സ്തിരമായി അപ്‌ഡേറ്റ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി എഴുതിയ കത്തില്‍ പറയുന്നു. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ബംഗാളില്‍ 20, 936 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 343 പേര്‍ മരിച്ചതായി രേഖപ്പെടുത്തകയും ചെയ്തിട്ടുണ്ട്.

50 കോടിക്ക് മുകളിൽ മുതൽ മുടക്കുണ്ടെങ്കിൽ വ്യവസായത്തിന് 7 ദിവസം കൊണ്ട് അനുമതി, നിയമഭേദഗതി50 കോടിക്ക് മുകളിൽ മുതൽ മുടക്കുണ്ടെങ്കിൽ വ്യവസായത്തിന് 7 ദിവസം കൊണ്ട് അനുമതി, നിയമഭേദഗതി

ദസറ ആഘോഷങ്ങല്‍ക്കിടയില്‍ യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആള്‍ക്കാര്‍ പങ്കെടുത്തത്. അത്‌കൊണ്ട് തന്നെ കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സദാ ജാഗരൂകരായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ അവധി റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. ക്വാറന്റീന്‍ കേന്ദ്രം തുറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണും മന്ത്രിയുമായ ഫര്‍ഹാദ് ഹക്കീം തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ കോവിഡ് കേസ് കുറഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുകയായിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത് കൊല്‍ക്കത്തയില്‍ സ്ഥിരീകരിക്കുന്ന കേസുകളില്‍ ഭൂരിഭാഗവും ലക്ഷണങ്ഹലിലാത്തവയാണ്.

തമിഴ്‌നാട്ടില്‍ പടക്ക കടക്ക് തീപ്പിടിച്ച് അഞ്ച് പേര്‍ മരിച്ചുതമിഴ്‌നാട്ടില്‍ പടക്ക കടക്ക് തീപ്പിടിച്ച് അഞ്ച് പേര്‍ മരിച്ചു

ഇത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബംഗാളില്‍ ഇന്ന് 806 പേര്‍ക്ക് കോവിഡ് സ്ഥിരാകരിച്ചു. അതില്‍ 248 പേര്‍ കൊല്‍ക്കത്തയില്‍ നിന്നാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ വലിയ രാതിയിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചാവര്‍്കകാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ പ്രതിരോധ ശേഷി ലഭിക്കുന്നില്ലെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് ആന്വേഷിക്കണമെന്ന് അവര്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
Kovid increases in Bengal after Dussehra; Center with warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X