കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് താരം, കൊവിഡ് കാലത്ത് വ്യത്യസ്തനായി പ്രകാശ് രാജ്! സോഷ്യൽ മീഡിയയുടെ വൻ കയ്യടി

Google Oneindia Malayalam News

ചെന്നൈ: കൊറോണ വൈറസ് വ്യാപനം ബോളിവുഡ് ഉള്‍പ്പെടെ ഉളള സിനിമാ വ്യവസായത്തേയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. താരങ്ങളും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും സിനിമാ ചിത്രീകരണം നിര്‍ത്തി വെച്ച് വീട്ടിലിരിക്കുകയാണ്.

Recommended Video

cmsvideo
കൊവിഡ് കാലത്ത് പ്രകാശ് രാജ് ആണ് യഥാര്‍ത്ഥ ഹീറോ

പലരും സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുളള കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നുമുണ്ട്. അതിനിടെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ് നടന്‍ പ്രകാശ് രാജ്.

വ്യത്യസ്തനായി പ്രകാശ് രാജ്

വ്യത്യസ്തനായി പ്രകാശ് രാജ്

നടന്‍ മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് കൂടി സജീവമാണ് പ്രകാശ് രാജ്. ഇതിന് മുന്‍പും പല സന്ദര്‍ഭങ്ങളിലും മനുഷ്യത്വപൂര്‍ണമായ ഇടപെടലുകള്‍ വഴി പ്രകാശ് രാജ് കയ്യടി നേടിയിട്ടുണ്ട്. കൊവിഡ് 19 കാലത്ത് പ്രകാശ് രാജ് വ്യത്യസ്തനാകുന്നത് തന്റെ സഹജീവികളെ ചേര്‍ത്ത് പിടിച്ച് കൊണ്ടാണ്.

മുൻകൂർ ശമ്പളം

മുൻകൂർ ശമ്പളം

കൊവിഡ് 19 വീട്ടില്‍ ഇരിക്കുന്ന പണക്കാരെ സാമ്പത്തികമായി തകര്‍ക്കില്ല. എന്നാല്‍ അന്നന്ന് പണിയെടുത്ത് അന്നമുണ്ണുന്നവരെ സംബന്ധിച്ച് ഈ വിട്ടിലിരുപ്പ് ഇരുട്ടടിയാണ്. തന്റെ ജോലിക്കാര്‍ അടക്കമുളളവര്‍ക്ക് തന്റെ സമ്പാദ്യത്തില്‍ നിന്നും പണമെടുത്ത് മുന്‍കൂര്‍ ശമ്പളം വിതരണം ചെയ്തിരിക്കുകയാണ് പ്രകാശ് രാജ്.

മെയ് മാസം വരെയുളളത്

മെയ് മാസം വരെയുളളത്

ഇക്കാര്യം പ്രകാശ് രാജ് തന്നെയാണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. വീട്ടിലേയും ഫാമിലേയും സിനിമാ നിര്‍മ്മാണ കമ്പനിയിലേയും ജീവനക്കാര്‍ക്കാണ് ശമ്പളം നേരത്തെ നല്‍കിയിരിക്കുന്നത്. മെയ് വരെയുളള ശമ്പളമാണ് പ്രകാശ് രാജ് നല്‍കിയിരിക്കുന്നത്. കൊവിഡ് കാരണം മുടങ്ങിപ്പോയ മൂന്ന് സിനിമകളിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് പാതിശമ്പളവും താരം നല്‍കിക്കഴിഞ്ഞു.

ഇനിയും ചെയ്യാനുണ്ട്

ഇനിയും ചെയ്യാനുണ്ട്

ഇനിയും തന്റെ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന് പ്രകാശ് രാജ് പറയുന്നു. തനിക്ക് കഴിയുന്നത്രയോളം കാര്യങ്ങള്‍ ഇനിയും ചെയ്യുമെന്ന് താരം പറയുന്നു. മറ്റുളളവരും ഇത് പോലെ ചെയ്യണമെന്നും തങ്ങള്‍ക്ക് ചുറ്റുമുളളവരെ സഹായിക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. ജീവിതത്തിന് തിരികെ കൊടുക്കാനുളള സമയമാണിത്. എല്ലാവരും ഒരുമിച്ച് നില്‍ക്കാനുളള സമയവും എന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ബോളിവുഡും രംഗത്ത്

ബോളിവുഡും രംഗത്ത്

നേരത്തെ ബോളിവുഡിലെ ചില സംവിധായകര്‍ അടക്കം സിനിമാ രംഗത്തെ ദിവസവേതനക്കാരെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു. അനുരാഗ് കശ്യപ്, സുധീര്‍ മിശ്ര, അനുഭവ് സിന്‍ഹ, ഹന്‍സാല്‍ മെഹ്ത, വിക്രമാദിത്യ മോട്വാനി അടക്കമുളളവരാണ് ദിവസവേതനക്കാരെ സഹായിക്കാന്‍ പണം സ്വരൂപിക്കാനായി മുന്‍കൈ എടുത്ത് മുന്നോട്ട് വന്നത്.

നഷ്ടം കോടികൾ

നഷ്ടം കോടികൾ

കൊവിഡ് മൂലം സിനിമാ വ്യവസായം പ്രതിസന്ധിയിലായതോടെ ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്‌പോട്ട് ബോയ്് അടക്കമുളള സിനിിമയിലെ പിന്നണി പ്രവര്‍ത്തകര്‍ക്കാണ് വലിയ തിരിച്ചടിയുണ്ടായത്. മാര്‍ച്ച് 19 മുതലാണ് സിനിമാ-സീരിയല്‍ അടക്കമുളള ചി്ത്രീകരണങ്ങള്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്. ബോളിവുഡിന് 800 കോടിയുടെ നഷ്ടമാണ് ഉണ്ടായേക്കുക. മലയാള സിനിമയ്ക്ക് 300 കോടിക്ക് മേലെയാണ് നഷ്ടം കണക്കാക്കപ്പെടുന്നത്.

English summary
Kovid19: Prakash Raj gave salary till May to all employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X