മധുരപ്രതികാരം!!അന്ന് ഇറക്കിവിട്ടു!!ഇന്ന് പടികയറ്റം!!
മുന്‍പ് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതി സന്ദര്‍ശിക്കാനെത്തിയ കോവിന്ദിന് അനുമതി നിഷേധിച്ചിരുന്നു.
ദില്ലി: ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റ് രാഷ്ട്രപതി ഭവന്റെ പടവുകള്‍ കയറുമ്പോള്‍ രാംനാഥ് കോവിന്ദിന്റെ ജീവിത്തതില്‍ മറക്കാനാവാത്ത ഒരു മധുര പ്രതികാരത്തിന്റെ കഥ കൂടിയുണ്ട്. മാസങ്ങള്‍ക്കു മുന്‍പാണ് അത് സംഭവിച്ചത്. ഷിംലയില്‍ വെച്ച്.
ഷിലയിലുള്ള രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതി സന്ദര്‍ശിക്കാനെത്തിയതായിരുന്നു കോവിന്ദും കുടുംബവും. എന്നാല്‍ കാവല്ക്കാര് അവരെ മടക്കി അയച്ചു. രാഷട്രപതി ഭവനില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങിയില്ല എന്നതായിരുന്നു കാരണം. അന്ന് ബീഹാര്‍ ഗവര്‍ണറായിരുന്നു രാംനാഥ് കോവിന്ദ്. ഭാര്യയും മക്കളും അന്ന് കോവിന്ദിനൊപ്പമുണ്ടായിരുന്നു. പരാതികളൊന്നും കൂടാതെ കോവിന്ദും കുടുംബവും തിരികെ മടങ്ങി.

ജൂലൈ 25 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാല്‍ 330 ഏക്കര്‍ എസ്റ്റേറ്റിനുള്ളിലെ രാഷ്ട്രപതി ഭവനിലാണ് ഇന്ത്യയുടെ പ്രഥമ പൗരന് താമസിക്കുക. ഷിംലയിലെ മഷോബ്രയിലും ഹൈദരാബാദിലുമാണ് രാഷ്ട്രപതിക്ക് വേനല്‍ക്കാല വസതികളുള്ളത്.
99 ശതമാനം പോളിങ്ങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് പോളിങ്ങ് ആയിരുന്നു ഇത്. അരുണാചല്‍പ്രദേശ്, ഛത്തീസ്ഗഢ്,ആസ്സാം, ഗുജറാത്ത്, ബീഹാര്‍, ഹരിയാന, ഹിമാചല്‍പ്രദേശ്,ഝാര്‍ഖണ്ഡ്, നാഗാലാന്റ്, ഉത്തരാഖണ്ഡ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ 100 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. 65.65 ശതമാനം വോട്ടാണ് രാംനാഥ് കോവിന്ദ് നേടിയത്. മീരാകുമാറിന് 34.35 ശതമാനം വോട്ടും ലഭിച്ചു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications