പ്രതിഷേധം വ്യാപകം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍!!
ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഒളവണ്ണ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍.
കോഴിക്കോട്: ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ ഒളവണ്ണ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍. കോഴിക്കോട് ഒളവണ്ണയില്‍ പാര്‍ട്ടി ഓഫീസ് അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.

തിരുവനന്തപുരത്ത് ഹര്‍ത്താല്‍
തിരുവനന്തപുരം ജില്ലയിലും വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കും. ബിജെപി ബിഎംഎസ് ഓഫീസുകളില്‍ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച തിരുവനന്തപുരത്തും ചേര്‍ത്തലയിലും ഹര്‍ത്താല്‍ ആചരിക്കുന്നത്.

ബിജെപി ഓഫീസിന് നേരെ ബോംബേറ്
ബുധനാഴ്ച വൈകിട്ടാണ് തിരുവനന്തപുരം ബിജെപി ഓഫീസിന് നേരെ രണ്ടു പേര്‍ ബൈക്കിലെത്തി പെട്രോള്‍ ബോംബ് എറിഞ്ഞത്. ആര്‍ക്കും പരിക്കേറ്റില്ല. ഓഫീസില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം.

യെച്ചൂരിക്ക് നേരെ ആക്രമണം
ദില്ലിയില്‍ സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് തിരുവനന്തപുരത്ത് ബിജെപി ഓഫീസിന് നേരെ ആക്രമണം നടന്നത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.

കുമളിയില്‍-വ്യാപാരി വ്യവസായി ഏകോപന സമിതി
വ്യാപാരിയെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആറു മുതല്‍
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങി ആവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications