കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയ്ക്ക് ഇത്തവണ സതീശന്റെ വക 'പണി'... വീഡിയോ പുറത്ത് വിട്ടു

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നു എന്നായിരുന്നു ഹുന്ദു സംഘടനകളുടെ ആരോപണം. എന്നാല്‍ നിയമസഭയില്‍ ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയതോടെ ആരോപണം ഉന്നയിച്ചവരെല്ലാം പ്രതിസന്ധിയിലായി.

ഹിന്ദു ഐക്യ വേദി നേതാവ് കെപി ശശികല ആയിരുന്നു ക്ഷേത്ര സ്വത്ത് സംബന്ധിച്ച് സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിയ്ക്കുന്നവരില്‍ പ്രമുഖ. കെപി ശശികലയുടെ പ്രസംഗങ്ങള്‍ പലതും വിദ്വേഷം വമിയ്ക്കുന്നതാണെന്ന് നേരത്തേ ആരോപണം ഉണ്ട്.

ക്ഷേത്ര സ്വത്ത് സര്‍ക്കാര്‍ ഖജനാവിലേയ്ക്കാണ് പോകുന്നതെന്ന് താന്‍ എവിടേയും പ്രസംഗിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയില്‍ കെപി ശശികല പറഞ്ഞത്. അത്രകൊണ്ട് നിര്‍ത്തിയില്ല, അങ്ങനെയൊരു പ്രസംഗം ഉണ്ടെങ്കില്‍ അതിന്റെ സിഡി ഹാജരാക്കാന്‍ വിഡി സതീശനെ വെല്ലുവിളിയ്ക്കുകയും ചെയ്തു. ഒടുവില്‍ സതീശന്‍ സിഡി പുറത്ത് വിട്ടപ്പോള്‍ എന്താണ് സംഭവിച്ചത്?

ക്ഷേത്രവരുമാനം

ക്ഷേത്രവരുമാനം

ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നു എന്നതാണ് അടുത്തിടെയായി സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിയ്ക്കുന്ന ആക്ഷേപം. ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല പല പ്രസംഗങ്ങളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

നിലപാട് മാറ്റി

നിലപാട് മാറ്റി

സര്‍ക്കാര്‍ നിയമസഭയില്‍ വിശദീകരണം നല്‍കിയതോടെ ശശികല നിലപാട് മാറ്റി. താന്‍ അങ്ങനെ പ്രസംഗിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയില്‍ അവര്‍ പറഞ്ഞത്.

വെല്ലുവിളി

വെല്ലുവിളി

നിലപാട് മാറ്റിക്കൊണ്ട് ചര്‍ച്ച അവസാനിപ്പിയ്ക്കാന്‍ ശശികല തയ്യാറായിരുന്നില്ല. ആരോപണം ഉന്നയിച്ച വിഡി സതീശനെ 24 മണിക്കൂറിനകം സിഡി ഹാജരാക്കാന്‍ വെല്ലുവിളിയ്ക്കുകയും ചെയ്തു.

 സതീശന്റെ പണി

സതീശന്റെ പണി

24 മണിക്കൂര്‍ ഒന്നും എടുത്തില്ല, അതിന് മുമ്പ് തന്നെ വിഡി സതീശന്‍ ശശികലയുടെ ഒരു പ്രസംഗം റിപ്പോര്‍ട്ടര്‍ ടിവിയില്‍ എത്തിച്ചു. അത് സംപ്രേഷണം ചെയ്യുകയും ചെയ്തു.

പണ്ട് പറഞ്ഞതല്ല

പണ്ട് പറഞ്ഞതല്ല

പ്രസംഗങ്ങളില്‍ പറയുന്ന കാര്യമല്ല കെപി ശശികല ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ കൊണ്ടുപോകുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് എന്നാണ് ശശികല പറഞ്ഞത്.

കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍

കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍

ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം സര്‍ക്കാര്‍ നേരിട്ട് ഉപയോഗിയ്ക്കുന്നില്ല. പക്ഷേ കൈകാര്യം ചെയ്യുന്നത് സര്‍ക്കാരാണ്. ആ പണം ഹൈന്ദവ സമൂഹത്തിന് പ്രയോജനത്തിനെത്തുന്നില്ലെന്നാണ് താന്‍ പറഞ്ഞതെന്നാണ് ശശികലയുടെ വാദം.

ശശികലയുടെ പ്രസംഗത്തിലുള്ളത്

ശശികലയുടെ പ്രസംഗത്തിലുള്ളത്

കെപി ശശികല ക്ഷേത്ര സ്വത്തുക്കളെ സംബന്ധിച്ച് നടത്തിയ പ്രസംഗം പിന്നീട് വിഡി സതീശന്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ എത്തിച്ചു. അതി്ല്‍ പറയുന്നത് ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.

കണ്ണീരില്‍ കുതിര്‍ന്ന നാണയത്തുട്ടുകള്‍

കണ്ണീരില്‍ കുതിര്‍ന്ന നാണയത്തുട്ടുകള്‍

ഹിന്ദുക്കള്‍ കണ്ണീരില്‍ കുതിര്‍ന്ന നാണയത്തുട്ടുകള്‍ ഭണ്ഡാരത്തിലിട്ട് കോടികള്‍ ക്ഷേത്രങ്ങളിലെത്തുന്നുണ്ട്. ഗുരുവായൂരിലെ ഒരുമാസത്തെ നടവരവ് ഒരു കോടിയില്‍ കൂടുതലാണ്. എവിടെ പോകുന്നു ഈ പണം എന്നാണ് പ്രസംഗത്തിലെ ഒരു ചോദ്യം.

ശബരിമലയില്‍ നിന്ന് ഖജനാവിലേയ്ക്ക്

ശബരിമലയില്‍ നിന്ന് ഖജനാവിലേയ്ക്ക്

ശബരിമലില്‍ ഒരു മണ്ഡല സീസണ്‍ കഴിഞ്ഞാല്‍ നേരിട്ട് സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് പോകുന്നത് മൂവായിരം കോടി രൂപയാണെന്ന് പ്രസംഗത്തില്‍ വളരെ കൃത്യമായി പറയുന്നുണ്ട്.

കന്യാസ്ത്രീകളുടെ ഇരയാക്കി മാറ്റുന്നോ?

കന്യാസ്ത്രീകളുടെ ഇരയാക്കി മാറ്റുന്നോ?

ഹിന്ദുവിന്റെ അമ്പലങ്ങള്‍ അത്രയും പിഴിഞ്ഞെടുത്ത്, ഹിന്ദുവിനെ പട്ടിണിയിലേയ്ക്ക് തള്ളിയിട്ട്, കന്യാസ്ത്രീകളുടെ ഇരയാക്കി മാറ്റുമ്പോള്‍ ഇതുവരെ പ്രതികരിയ്ക്കാന്‍ സാധിച്ചിട്ടില്ല- പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെയാണ്.

 വടിയെടുക്കണം

വടിയെടുക്കണം

ഹിന്ദുവിനെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതിനെതിരെ ഇനി വടിയെടുത്തേ പറ്റൂ എന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.

ഇതാണ് ആ പ്രസംഗം

കെപി ശശികലയുടെ ആ പ്രസംഗത്തിന്റെ ഭാഗം കേള്‍ക്കാം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
KP Sasikala challenged VD Satheesan to produce the CD of her speech, finally satheesan produced the CD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X