Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കേരളത്തിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും; മുല്ലപ്പള്ളി

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ കര്‍ഷകരുടെ എല്ലാം കടങ്ങളും എഴുതി തള്ളുമെന്ന് കെപിസിസി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന വിഭാഗമാണ് കര്‍ഷകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ രാജ്യത്തെ ഭരണാധികാരികള്‍ക്ക് മുന്നോട്ടു പോവാനാവില്ല. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി രാജ്യം ഭരിച്ച മോദി സര്‍ക്കാറിന് അതൊന്നും കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് കേരളത്തിലെ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

congress

ആര്‍എസ്എസ് രാജ്യത്ത് അസഹിഷ്ണുതയുടെ രാഷ്ട്രീയം വളര്‍ത്തുകയാണ്. കര്‍ഷകര്‍ക്കെന്ന പോലെ യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം നരേന്ദ്ര മോദി നല്‍കിയ വാക്ക് പാഴ്വാക്കായി. ഏതെങ്കിലും ഒന്ന് പാലിച്ചുവെന്ന് അദ്ദേഹം പറയുകയാണെങ്കില്‍ അത് കേള്‍ക്കാന്‍ സന്നദ്ധമാണ്. പക്ഷെ അതുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രക്ക് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+