കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം; ഗുഡ് സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമം; 'രാഷ്ട്രീയം മറക്കരുത്'

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ കൊറോവൈറസ് പ്രതിരോധത്തെ പുകഴ്ത്തി പലതവണ രംഗത്തെത്തിയിട്ടുള്ളയാളാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കൊറോണ കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ പുകഴത്തിയും ശശി തരൂര്‍ രംഗത്തെത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരുമായി പ്രതിപക്ഷം ഏറ്റുമുട്ടുന്നതിനിടെ അഭിനന്ദനവുമായി തരൂര്‍ രംഗത്ത് വന്നത് കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ പരിശോധനക്ക് വേണ്ടി സംസ്ഥാനത്ത് തരൂര്‍ റാപ്പിഡ് കിറ്റുകള്‍ എത്തിച്ചതിനെ മുഖ്യമന്ത്രിയും അഭിനന്ദിച്ചിരുന്നു.

അഞ്ചാംദിനത്തില്‍ അടിമുടി പൊളിച്ചെഴുത്ത്; ഏഴ് വിഷയങ്ങള്‍, നിര്‍മല സീതാരാമന്‍ പറയുന്നുഅഞ്ചാംദിനത്തില്‍ അടിമുടി പൊളിച്ചെഴുത്ത്; ഏഴ് വിഷയങ്ങള്‍, നിര്‍മല സീതാരാമന്‍ പറയുന്നു

കെകെ ശൈലജ

കെകെ ശൈലജ

കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ പുകഴ്ത്തി തരൂര്‍ രംഗത്തെത്തിയിരുന്നു. പ്രമുഖ ബ്രീട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ശൈലജ ടീച്ചറുടെ അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് ശശി തരൂര്‍ അഭിനന്ദനം അറിയിച്ചത്. കെകെ ശൈലജ റോക്ക്സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന ലേഖനമായിരുന്നു തരൂര്‍ പങ്കുവെച്ചത്.

ശശി തരൂര്‍

ശശി തരൂര്‍

ഗാര്‍ഡിയനില്‍ വന്ന ലേഖനം മികച്ചതാണെന്ന് ശശിതരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യമന്ത്രിയായ കെകെ ശൈലജ ടീച്ചര്‍ സര്‍വ്വവ്യാപിയാണെന്നും മികച്ച പ്രവര്‍ത്തനമാണ് ആരോഗ്യമന്ത്രി കാഴ്ച്ചവെക്കുന്നതെന്നും ശശിതരൂര്‍ പറഞ്ഞിരുന്നു. മന്ത്രി അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്നും അതേസമയം കേരള സമൂഹവും ജനങ്ങളുമാണ് യഥാര്‍ത്ഥ ഹീറോകള്‍ എന്നും തരൂര്‍ കുറിച്ചിരുന്നു.

രാഷ്ട്രീയ പ്രേരിതം

രാഷ്ട്രീയ പ്രേരിതം

ഇത്തരം പ്രവര്‍ത്തികള്‍ തരൂരിന്റെ ജാഗ്രതകുറവാണെന്ന് നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് പാര്‍ട്ടി ആരോപിക്കുന്നതിനിടെയായിരുന്നു തരൂര്‍ ആരോഗ്യമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തുന്നത്. ഇത്തരം പ്രവര്‍ത്തികളില്‍ നിന്നം തരൂര്‍ വിട്ട് നില്‍ക്കണമെന്നാണ് ആവശ്യം.

 വിമര്‍ശനം

വിമര്‍ശനം

ഇപ്പോഴിത കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിലും തരൂരിമെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതിനാണ് ശശി തരൂരിനേയും പിജെ കുര്യനെതിരേയും വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ഗുഡ് സര്‍ട്ടിഫിക്കറ്റ്

ഗുഡ് സര്‍ട്ടിഫിക്കറ്റ്


സര്‍ക്കാര്‍ നടപടികളെ പുകഴ്ത്തി ലേഖനമെഴുതുകയും കൈയ്യടി നേടാന്‍ ശ്രമിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം മറക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ മറ്റ് ചിലര്‍ സര്‍ക്കാരിനെ പുകഴത്തി ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ ശ്രമിക്കുന്നതെന്നായിരുന്നു വിമര്‍ശനം.

 സ്പ്രിംഗ്‌ളര്‍ വിഷയം

സ്പ്രിംഗ്‌ളര്‍ വിഷയം

പ്രതിപക്ഷം സ്പ്രിംഗ്‌ളര്‍ വിഷയം ഏറ്റെടുത്ത് ശക്തമായി മുന്നോട്ട് പോകണമായിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മൂന്ന് നേതാക്കള്‍ മാത്രം കൂടിയാലോചനകള്‍ നടത്താതെ എല്ലാവരുമായും കൂടിയാലോചിക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

English summary
KPCC Slams Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X